നിരവധി രാജ്യങ്ങളില്‍ ആരാധകരുണ്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക്. പാക്കിസ്ഥാനിലും കാര്യങ്ങള്‍ വ്യത്യസ്തമല്ലെന്നാണ് മുന്‍ താരം യൂനിസ് ഖാന്‍ പറയുന്നത്. പാക്കിസ്ഥാനിലെ യുവാക്കളില്‍ കോലിയെ ആരാധിക്കുന്നവര്‍ ഏറെയുണ്ടെന്നാണ് യൂനിസ് പറയുന്നത്.
കറാച്ചി: നിരവധി രാജ്യങ്ങളില്‍ ആരാധകരുണ്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക്. പാക്കിസ്ഥാനിലും കാര്യങ്ങള്‍ വ്യത്യസ്തമല്ലെന്നാണ് മുന്‍ താരം യൂനിസ് ഖാന്‍ പറയുന്നത്. പാക്കിസ്ഥാനിലെ യുവാക്കളില്‍ കോലിയെ ആരാധിക്കുന്നവര്‍ ഏറെയുണ്ടെന്നാണ് യൂനിസ് പറയുന്നത്. പാക്കിസ്ഥാനെതിരെ 12 മത്സരങ്ങളില്‍ രണ്ട് സെഞ്ചുറികള്‍ നേടിയ താരമാണ് വിരാട് കോലി.
യൂനിസ് തുടര്‍ന്നു... ''പാക്കിസ്ഥാനി ക്രിക്കറ്റ് ആരാധകര്‍ വിരാട് കോലിയെ ഇഷ്ടപ്പെടുന്നു. പാക്കിസ്ഥാന്‍ താരങ്ങളും കോലിയെ പോലെ കളിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. അദ്ദേഹത്തിന്റെ ശരീരഭാഷയും ഫിറ്റ്‌നെസും അവര്‍ക്ക് ഇഷ്ടമാണ്. ഏഷ്യാ കപ്പില്‍ കോലി കളിച്ചിരുന്നില്ല. അതുക്കൊണ്ട് തന്നെയാണ് സ്‌റ്റേഡിയം നിറയാതെ പോയത്. ലോകകപ്പില്‍ ഇന്ത്യയുടെ പ്രകടനത്തില്‍ കോലിയുടെ ഫോം നിര്‍ണായകമായിരിക്കും.'' യൂനിസ് പറഞ്ഞുനിര്‍ത്തി.
ജൂണിന് 16നാണ് ഇന്ത്യ- പാക്കിസ്ഥാന്‍ ലോകകപ്പ് മത്സരം. ഇരു രാജ്യങ്ങളിലെ ക്രിക്കറ്റ് പ്രേമികളും കാത്തിരിക്കുന്ന പോരാട്ടമാണിത്.