ആ നാണക്കേടിന്‍റെ റെക്കോര്‍ഡ് ഇംഗ്ലണ്ടിന് തന്നെ

By Web Team  |  First Published Jun 3, 2019, 11:42 PM IST

 2011ലെ ലോകകപ്പില്‍ ഇംഗ്ലണ്ട് ഉയര്‍ത്തി 329 റണ്‍സ് ലക്ഷ്യം വിഖ്യാതമായ ചേസിലൂടെ മറികടന്ന അയര്‍ലന്‍ഡ് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ പിന്തുടര്‍ന്നുള്ള വിജയമാണ് നേടിയെടുത്തത്. അന്ന് കെവിന്‍ ഒബ്രിയന്‍റെ മനോഹരമായ ബാറ്റിംഗ് പ്രകടനത്തിലൂടെയാണ് ഇംഗ്ലീഷ് പടയുടെ തലകുനിപ്പിച്ച വിജയം അയര്‍ലന്‍ഡ് നേടിയെടുത്തത്


നോട്ടിംഗ്ഹാം: ലോകകപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ബാറ്റ് വീശിയ ഇംഗ്ലണ്ട് ലക്ഷ്യമിട്ടത് മറ്റൊരു നാണക്കേട് മായ്ച്ച് കളയാന്‍. 2011ലെ ലോകകപ്പില്‍ ഇംഗ്ലണ്ട് ഉയര്‍ത്തി 329 റണ്‍സ് ലക്ഷ്യം വിഖ്യാതമായ ചേസിലൂടെ മറികടന്ന അയര്‍ലന്‍ഡ് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ പിന്തുടര്‍ന്നുള്ള വിജയമാണ് നേടിയെടുത്തത്.

അന്ന് കെവിന്‍ ഒബ്രിയന്‍റെ മനോഹരമായ ബാറ്റിംഗ് പ്രകടനത്തിലൂടെയാണ് ഇംഗ്ലീഷ് പടയുടെ തലകുനിപ്പിച്ച വിജയം അയര്‍ലന്‍ഡ് നേടിയെടുത്തത്. ഇന്ന് ആ കളങ്കം മായ്ക്കാന്‍ പാക്കിസ്ഥാനെതിരെ ബാറ്റ് വീശിയ ഇംഗ്ലണ്ട് 14 റണ്‍സ് അകലെ വീണുപോയി. ജയിക്കുമായിരുന്നെങ്കില്‍ ഇംഗ്ലണ്ട് ഇത്ര കാലം പേറിയ ആ നാണക്കേട് പാക്കിസ്ഥാന്‍റെ പേരിലാകുമായിരുന്നു.

Latest Videos

ഏത് ഉയര്‍ന്ന സ്കോറും തങ്ങളുടെ ബാറ്റിംഗ് നിരയുടെ ആഴം കൊണ്ട് മറികടക്കാമെന്ന ഇയോണ്‍ മോര്‍ഗന്‍റെയും സംഘത്തിന്‍റെ ആത്മവിശ്വാസത്തിന്‍റെ മുകളിലാണ് പാക് പട പതാക നാട്ടിയത്. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 349 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലണ്ടിന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 334 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ഇംഗ്ലണ്ടിനായി ജോ റൂട്ടും (107), ജോസ് ബട്‍ലര്‍ (103) നേടിയ സെഞ്ചുറികള്‍ പാഴാവുകയായിരുന്നു. 

click me!