അന്ന് ക്രിക്കറ്റ് മതിയാക്കാന്‍ പറഞ്ഞു; ഇന്ന് എല്ലാ കണ്ണുകളും റസ്സലിലാണ്

By Web Team  |  First Published May 31, 2019, 12:28 PM IST

ലോകകപ്പിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ആന്ദ്രേ റസ്സല്‍. ഇന്ന് വിന്‍ഡീസ് പാക്കിസ്ഥാനെ നേരിടുമ്പോള്‍ എല്ലാ കണ്ണുകളും റസ്സലിലാണ്. സാമ്പത്തിക പ്രയാസം മൂലം, ക്രിക്കറ്റ് പരിശീലനം അവസാനിപ്പിക്കാന്‍ വീട്ടുകാരില്‍നിന്ന് സമ്മര്‍ദ്ദം ഉണ്ടായ ചെറുപ്പകാലമായിരുന്നു റസ്സലിന്റേത്.


ലണ്ടന്‍: ലോകകപ്പിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ആന്ദ്രേ റസ്സല്‍. ഇന്ന് വിന്‍ഡീസ് പാക്കിസ്ഥാനെ നേരിടുമ്പോള്‍ എല്ലാ കണ്ണുകളും റസ്സലിലാണ്. സാമ്പത്തിക പ്രയാസം മൂലം, ക്രിക്കറ്റ് പരിശീലനം അവസാനിപ്പിക്കാന്‍ വീട്ടുകാരില്‍നിന്ന് സമ്മര്‍ദ്ദം ഉണ്ടായ ചെറുപ്പകാലമായിരുന്നു റസ്സലിന്റേത്. അതെല്ലാം മറികടന്നാണ് വലിയ നേട്ടങ്ങളിലേക്ക് റസ്സല്‍ എത്തിയത്.

വിന്‍ഡീസിന്റെ തുറുപ്പുചീട്ടായ റസ്സലിന്റെ ബാല്യം സാമ്പത്തിക പ്രയാസങ്ങള്‍ നിറഞ്ഞതായിരുന്നു. പരിശീലനം മതിയാക്കാന്‍ സമ്മര്‍ദ്ദമുണ്ടായെങ്കിലും പണിപ്പെട്ട് തന്നെം 2010ല്‍ വിന്‍ഡീസ് ടീമിലെത്തി. 1988 ഏപ്രില്‍ 29ന് ജമൈക്കയിലെ കിംഗ്സ്റ്റണിലാണ് റസ്സലിന്റെ  ജനനം. ദാരിദ്രം നിറഞ്ഞ ബാല്യം. ക്രിക്കറ്റ് മൈതാനങ്ങളിലായിരുന്നു ആന്ദ്രേ റസല്‍ മിക്കപ്പോഴും. കളി മതിയാക്കി ജോലി നോക്കാന്‍ അമ്മ സാന്ദ്രാ ഡേവിസ് ഉപദേശിക്കുമായിരുന്നു. 

Latest Videos

പക്ഷേ റസലിന്റെ മനസില്‍ ക്രിക്കറ്റ് മാത്രം. കാത്തിരിപ്പിനൊടുവില്‍ 2010ല്‍ വിന്‍ഡീസ് ടീമിലേക്കുള്ള വിളിയെത്തി. ശ്രീലങ്കക്കെതിരായ ടെസ്റ്റ് മത്സരത്തില്‍ ടീമില്‍. പിന്നീടങ്ങോട്ട് ഓള്‍റൗണ്ട് മികവുമായി റസല്‍ തിളങ്ങി. ട്വന്റി 20 ലീഗുകളിലെ പ്രധാന താരമായി. ടി20 ലീഗുകളിലെല്ലാം മോഹവില. ജമൈക്കയില്‍ കൊട്ടാര സമാനമായ വീട് സ്വന്തമാക്കി.

click me!