ഋഷഭ് പന്ത് എന്തുകൊണ്ട് ഇലവനിലെത്തി; മറുപടിയുമായി കോലി

By Web Team  |  First Published Jun 30, 2019, 4:06 PM IST

സീനിയര്‍ താരം ദിനേശ് കാര്‍ത്തിക്കിനെ മറികടന്നാണ് ഋഷഭ് പന്ത് ഇംഗ്ലണ്ടിനെതിരെ ഇലവനിലെത്തിയത്. എന്തുകൊണ്ട് പന്ത് ടീമിലെത്തി എന്നതിന് വ്യക്തമായ ഉത്തരം നല്‍കി കോലി. 


ബിര്‍മിംഗ്‌ഹാം: ലോകകപ്പില്‍ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിന് പരിക്കേറ്റതോടെയാണ് ഋഷഭ് പന്തിന് ടീം ഇന്ത്യ പ്ലെയിംഗ് ഇലവനില്‍ അവസരം നല്‍കിയത്. സീനിയര്‍ താരം ദിനേശ് കാര്‍ത്തിക്കിനെ മറികടന്നാണ് ഋഷഭ് പന്ത് ഇംഗ്ലണ്ടിനെതിരെ കളിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. എന്തുകൊണ്ടാണ് ടീം ഇന്ത്യ പന്തിന് അവസരം നല്‍കിയതെന്ന് ടോസ് വേളയില്‍ നായകന്‍ വിരാട് കോലി വ്യക്തമാക്കി. 

'ഒരു മാറ്റവുമായാണ് ഇന്ത്യയിറങ്ങുന്നത്. വിജയ് ശങ്കറിന് കാലിന് പരിക്കേറ്റതിനാല്‍ ഋഷഭ് പന്ത് ഇലവനിലെത്തി. ഭയമില്ലാതെ കളിക്കുന്ന താരമാണ് പന്ത്. പന്തിന് അനായാസം കളിക്കാനാകുന്ന ചെറിയ ബൗണ്ടറിയാണ് ബിര്‍മിംഗ്‌ഹാമിലേത്. ഇരുപത് റണ്‍സ് പിന്നിട്ടുകഴിഞ്ഞാല്‍ പന്തിന്‍റെ ഇന്നിംഗ്‌സ് മറ്റൊരു ലെവലാകുമെന്നും' മത്സരത്തിന് മുന്‍പ് വിരാട് കോലി പറഞ്ഞു. 

Latest Videos

undefined

ഇന്ത്യന്‍ ടീം ഇലവന്‍

Lokesh Rahul, Rohit Sharma, Virat Kohli(c), Rishabh Pant, Kedar Jadhav, MS Dhoni(w), Hardik Pandya, Mohammed Shami, Kuldeep Yadav, Yuzvendra Chahal, Jasprit Bumrah

click me!