'ഇപ്പോഴില്ലെങ്കിൽ ഇനിയില്ല'. ഇംഗ്ലീഷ് ടീമിനെ കുറിച്ച് ആരാധകർ ഒരേസ്വരത്തിൽ ഇങ്ങനെ പറയുന്നത് വെറുതെയല്ല.
ലണ്ടന്‍: ലോകകപ്പിൽ ആദ്യ കിരീടം ലക്ഷ്യമിട്ടാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. ഇത്തവണ ഏറ്റവും കൂടുതൽ സാധ്യത കൽപിക്കപ്പെടുന്ന ടീമാണ് ഇംഗ്ലണ്ട്. 'ഇപ്പോഴില്ലെങ്കിൽ ഇനിയില്ല'. സ്വന്തം കാണികൾക്ക് മുന്നിൽ ലോകകപ്പിനായി ഇംഗ്ലീഷ് ടീമിറങ്ങുമ്പോൾ ആരാധകർ ഒരേസ്വരത്തിൽ പറയുന്നു.
undefined
തകർപ്പൻ ഫോമിലാണ് ഓയിൻ മോർഗൻ നയിക്കുന്ന ഇംഗ്ലണ്ട്. പാകിസ്ഥാനെതിരെ നാല് ഏകദിനത്തിലും മുന്നൂറിലേറെ റൺസ് അടിച്ചുകൂട്ടി നേടിയ ജയം ഇത് തെളിയിക്കുന്നു. ജെയ്സൻ റോയ്, ജോണി ബെയർസ്റ്റോ ഓപ്പണിംഗ് കൂട്ടുകെട്ട് ഏത് ടീമിന്‍റെയും ഉറക്കംകെടുത്തും. പിന്നാലെയെത്തുന്ന ജോ റൂട്ടും ഓയിന്‍ മോർഗനും ബട്‌ലറും ബെൻ സ്റ്റോക്സും മോയിൻ അലിയുമെല്ലാം ഒന്നിനൊന്നു അപകടകാരികൾ.
വോക്‌സ്, പ്ലങ്കറ്റ്, ഡേവിഡ് വില്ലി, മാർക്ക് വുഡ്, ടോം കറൻ എന്നിവർ അണിനിരക്കുന്ന ബൗളിംഗ് നിരയും ശക്തം. 1979ലും 87ലും 92ലും ഫൈനലിൽ അടിതെറ്റിയ ഇംഗ്ലണ്ട് ഇത്തവണ കപ്പ് നേടിയില്ലെങ്കിലാണ് അത്ഭുതമെന്ന് മുൻതാരങ്ങളും വിലയിരുത്തുന്നു. ഈമാസം മുപ്പതിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇംഗ്ലണ്ടിന്‍റെ ആദ്യ മത്സരം.
ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് ട്വിറ്റര്‍ ഇന്‍സ്റ്റഗ്രാം യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക. |