മത്സരത്തിന്‍റെ വാശിയേറുമ്പോള്‍ അത് കൊടുത്താന്‍ മഴ എത്തുമോയെന്ന് മാത്രമാണ് ക്രിക്കറ്റ് ആരാധകരുടെ ആശങ്ക. ലോകകപ്പിന്‍റെ ലീഗ് പോരാട്ടങ്ങളില്‍ തുടങ്ങി അവസാനം ഇന്ത്യ-ന്യൂസിലന്‍ഡ് സെമി ഫെെനല്‍ വരെ മഴ വില്ലനായി എത്തി
ലണ്ടന്‍: ഏകദിന ക്രിക്കറ്റിലെ പുതിയ വിശ്വ ചാമ്പ്യന്മാര്‍ ആരെന്നറിയാന്‍ മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. ആദ്യ കിരീടം ലക്ഷ്യമിട്ടാണ് ഇംഗ്ലണ്ടും ന്യൂസിലന്‍ഡും ലോര്‍ഡ്സില്‍ ഇറങ്ങുന്നത്. മുമ്പ് മൂന്ന് തവണ ഫൈനല്‍ കളിച്ച ഇംഗ്ലണ്ടും തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിനിറങ്ങുന്ന കിവികളും പോരടിക്കുമ്പോള്‍ ആവേശം അലയടിച്ചുയരുമെന്നുറപ്പ്.
ഇന്ത്യയുടെ സ്വപ്നങ്ങള്‍ എറിഞ്ഞിട്ടാണ് ന്യൂസിലന്‍ഡിന്‍റെ വരവ്. നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയെ മുട്ടുകുത്തിച്ചാണ് ഇംഗ്ലീഷ് പട കിരീടത്തില്‍ കണ്ണു വച്ചത്. മത്സരത്തിന്‍റെ വാശിയേറുമ്പോള്‍ അത് കൊടുത്താന്‍ മഴ എത്തുമോയെന്ന് മാത്രമാണ് ക്രിക്കറ്റ് ആരാധകരുടെ ആശങ്ക.
ലോകകപ്പിന്‍റെ ലീഗ് പോരാട്ടങ്ങളില്‍ തുടങ്ങി അവസാനം ഇന്ത്യ-ന്യൂസിലന്‍ഡ് സെമി ഫെെനല്‍ വരെ മഴ വില്ലനായി എത്തി. അത് കലാശ പോരാട്ടത്തിലും ആവര്‍ത്തിക്കുമോയെന്ന ആശങ്ക ടീമുകള്‍ക്കുമുണ്ട്. എന്നാല്‍, ഇന്ന് മഴയുടെ സാധ്യതയില്ലെന്നാണ് കാലാവസ്ഥ പ്രവചനങ്ങള്‍.
തെളിഞ്ഞ കാലാവസ്ഥയില്‍ ആദ്യ ഘട്ടത്തില്‍ ബാറ്റ്സ്മാന്മാര്‍ക്ക് ഗുണകരമായ സാഹചര്യങ്ങളാകും ലോര്‍ഡ്സില്‍. പതിയെ വിക്കറ്റിന്‍റെ വേഗം കുറഞ്ഞ് ബൗളര്‍മാര്‍ക്കും മികവ് പ്രകടിപ്പിക്കാനുള്ള അവസരം ഉണ്ടാകും ഫെെനലില്‍. ഇതോടെ ടോസ് നേടുന്ന ടീം ആദ്യം ബാറ്റിംഗ് തെരഞ്ഞെടുക്കാന്‍ തന്നെയാണ് സാധ്യത.