തോളിനേറ്റ പരിക്കിലൂടെ ലോകകപ്പ് ക്രിക്കറ്റ് തന്നെ നഷ്ടമായിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്‌നിന്. ഐപിഎല്‍ മത്സരങ്ങള്‍ കളിക്കാന്‍ പോയതാണ് സ്‌റ്റെയ്‌നിനെ ചതിച്ചതെന്നാണ് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസ് പറയുന്നത്.
ലണ്ടന്‍: തോളിനേറ്റ പരിക്കിലൂടെ ലോകകപ്പ് ക്രിക്കറ്റ് തന്നെ നഷ്ടമായിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്‌നിന്. ഐപിഎല്‍ മത്സരങ്ങള്‍ കളിക്കാന്‍ പോയതാണ് സ്‌റ്റെയ്‌നിനെ ചതിച്ചതെന്നാണ് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസ് പറയുന്നത്. വിരാട് കോലി നയിച്ച റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായിട്ടാണ് സ്‌റ്റെയ്ന്‍ കൡച്ചിരുന്നത്. കോലിയും സ്‌റ്റെയ്‌നും അടുത്ത സുഹൃത്തുക്കളാണെന്നുള്ളത് ക്രിക്കറ്റ് ലോകത്തിന് അറിയാവുന്ന കാര്യമാണ്. ഇപ്പോള്‍ സ്‌റ്റെയ്‌നിന്റെ പരിക്കിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് കോലി.
വികാരാധീനനായിട്ടാണ് കോലി സംസാരിച്ചത്... ''സ്റ്റെയ്‌നിനെ കുറിച്ചോര്‍ക്കുമ്പോള്‍ വിഷമമുണ്ട്. പരിക്കിന് ശേഷം ക്രിക്കറ്റില്‍ സജീവമായ സ്‌റ്റെയ്ന്‍ ഒരുപാട് സന്തോഷിച്ചിരുന്നു. നന്നായി പന്തെറിഞ്ഞിരുന്നു സ്റ്റെയ്ന്‍. എന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് സ്റ്റെയ്ന്‍. പരിക്ക് എത്രയും പെട്ടന്ന് മാറട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി വീണ്ടും ക്രിക്കറ്റ് കളിക്കുന്നതില്‍ സ്റ്റെയ്ന്‍ ഒരുപാട് സന്തോഷിച്ചിരുന്നു. എന്നാല്‍ പരിക്കുകളാണ് കാര്യങ്ങള്‍ പ്രശ്‌നത്തിലാക്കിയത്. എനിക്ക് അദ്ദേഹത്തിന്റെ വിഷമം മനസിലാവും.'' കോലി പറഞ്ഞു നിര്‍ത്തി. വീഡിയോ കാണാം.
Hey - Our Skipper wishes you a speedy recovery 👌💪💪 pic.twitter.com/VcbBWveObw
— BCCI (@BCCI)