ഓസീസിനെതിരായ ലോകകപ്പ് മത്സരത്തില്‍ തകര്‍പ്പന്‍ ക്യാച്ചുമായി വെസ്റ്റ് ഇന്‍ഡീസ് വിക്കറ്റ് കീപ്പര്‍ ഷായ് ഹോപ്പ്. ഓസീസ് താരം ഉസ്മാന്‍ ഖവാജയെ പുറത്തെടുക്കാനെടുത്ത ക്യാച്ചാണ് വൈറലായിരിക്കുന്നത്.
ലണ്ടന്‍: ഓസീസിനെതിരായ ലോകകപ്പ് മത്സരത്തില്‍ തകര്‍പ്പന്‍ ക്യാച്ചുമായി വെസ്റ്റ് ഇന്‍ഡീസ് വിക്കറ്റ് കീപ്പര്‍ ഷായ് ഹോപ്പ്. ഓസീസ് താരം ഉസ്മാന്‍ ഖവാജയെ പുറത്തെടുക്കാനെടുത്ത ക്യാച്ചാണ് വൈറലായിരിക്കുന്നത്. ആന്ദ്രേ റസ്സല്‍ എറിഞ്ഞ ഏഴാം ഓവറിന്റെ അവസാന പന്തിലായിരുന്നു ഹോപ്പിന്റെ തകര്‍പ്പന്‍ ക്യാച്ച്. റസ്സലിനെ എക്‌സട്രാ കവറിലൂടെ കളിക്കാനുള്ള ശ്രമത്തില്‍ ഖവാജ പുറത്താവുകയായിരുന്നു. എഡ്ജായ പന്ത് ഹോപ് ഒരു മുഴുനീള ഡൈവിങ്ങിലൂടെ കൈപ്പിടിയിലൊതുക്കി. ഖവാജ 18 പന്തില്‍ 13 റണ്‍സുമായി നില്‍ക്കുമ്പോവായിരുന്നു ഹോപ്പിന്റെ ക്യാച്ച്. ഇന്നലെ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കന്‍ കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കും മനോഹരമായി ഒരു ക്യാച്ച് കൈയിലൊതുക്കിയിരുന്നു. ഷായ് ഹോപ്പെടുത്ത ക്യാച്ചിന്റെ വീഡിയോ കാണാം...
U Khawaja OUT c Shai Hope b A Russell 🎳 13(19) 0x6 2x4
*AUS* 36/3 7.0 Ov
S Smith 3(6) not out pic.twitter.com/kzNdE1pZ2W