അനായാസം ഷോട്ടുകളുതിര്‍ത്ത് പാണ്ഡ്യ; ഇന്ത്യന്‍ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത- വീഡിയോ

ഓള്‍ഡ് ട്രഫോര്‍ഡില്‍ പരിശീലനം നടത്തി തന്‍റെ ഫിറ്റ്‌നസ് തെളിയിച്ചിരിക്കുന്നു പാണ്ഡ്യ.


മാഞ്ചസ്റ്റര്‍: ഇന്ത്യ- ന്യൂസിലന്‍ഡ് സെമി റിസര്‍വ് ദിനമായ ഇന്ന് പുനരാരംഭിക്കാന്‍ മിനുറ്റുകള്‍ മാത്രമാണ് ബാക്കി. ഇന്നലെ മത്സരത്തിനിടെ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്ക് പരിക്കേറ്റത് ഇന്ത്യന്‍ ആരാധകര്‍ക്കിടയില്‍ ചെറിയ ആശങ്ക സൃഷ്ടിച്ചിരുന്നു. പരിക്കേറ്റ താരം പിന്നീട് കളത്തിലേക്ക് തിരിച്ചെത്തിയെങ്കിലും ആരാധകര്‍ക്ക് ശ്വാസം വീണത് ഇന്നാണ്.
 
ഓള്‍ഡ് ട്രഫോര്‍ഡില്‍ ഇന്ന് മത്സരത്തിന് മുന്‍പ് ബാറ്റിംഗ് പരിശീലനം നടത്തി തന്‍റെ ഫിറ്റ്‌നസ് തെളിയിച്ചിരിക്കുന്നു പാണ്ഡ്യ. ഐസിസി പാണ്ഡ്യ ബാറ്റ് ചെയ്യുന്ന ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

The sound off 's bat 😍 | pic.twitter.com/GNCpDZ0BBq

— Cricket World Cup (@cricketworldcup)

ഓള്‍ഡ് ട്രഫോര്‍ഡില്‍ മൂന്ന് മണിക്ക് ന്യൂസിലന്‍ഡ് ഇന്നലത്തെ സ്‌കോറില്‍ ബാറ്റിംഗ് പുനരാരംഭിക്കും. ആദ്യ ബാറ്റ് ചെയ്യുന്ന ന്യൂസിലന്‍ഡ് 46.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് എടുത്ത് നില്‍ക്കവേയാണ് മഴയെത്തിയത്. മത്സരം തുടരാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും ഇടവിട്ട് മഴ എത്തിയതോടെ കളി റിസര്‍വ് ദിനത്തിലേക്ക് നീട്ടിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു. 

Latest Videos

ഇന്നും മത്സരം മഴ മുടക്കിയാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പോയിന്റ് നിലയില്‍ മുന്നിലെത്തിയ ടീമാകും ഫൈനലിലെത്തുക. ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യ സ്ഥാനത്തെത്തിയത് ഇന്ത്യയായതിനാല്‍ നീലപ്പട നേരിട്ട് ഫൈനലിലെത്തുമെന്ന് ചുരുക്കം. എന്നാല്‍ ഇന്നലത്തെ ഭേദപ്പെട്ട സ്‌കോറില്‍ കരുത്തരായ ഇന്ത്യക്കെതിരെ ബാറ്റിംഗ് പുനരാരംഭിക്കേണ്ടത് കിവീസിന് തലവേദനയായേക്കും.

click me!