ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്ന് ഉദ്‌ഘാടന മത്സരത്തില്‍ തന്നെ സ്വന്തം കീശയിലാക്കി ഫാഫ് ഡു പ്ലസിസ്.
ഓവല്‍: ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളാണ് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡു പ്ലസിസ്. ഇക്കാര്യം ശരിയാണെന്ന് തെളിയിക്കുന്ന ഒരു ക്യാച്ച് ഇംഗ്ലണ്ടിനെതിരെ ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ കണ്ടു. ഇംഗ്ലീഷ് വീരന്‍ മൊയിന്‍ അലിയെയാണ് ഡുപ്ലസിയുടെ ഫീല്‍ഡിംഗ് മികവിന് മുന്നില്‍ ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയത്.
WHAT A CATCH!
Faf with an outstanding effort on the boundary.
Watch:
Live stream: https://t.co/mpXelfqUU3 pic.twitter.com/q5WLDLLpYo
എങ്കിടിയുടെ 44-ാം ഓവറില്‍ സിക്സറിന് ശ്രമിച്ച മൊയിന്‍ അലി ബൗണ്ടറിലൈനില്‍ ഡുപ്ലസിയുടെ പറക്കും ക്യാച്ചില്‍ വീണു. പുറത്താകുമ്പോള്‍ ഒന്‍പത് പന്തില്‍ മൂന്ന് റണ്‍സ് മാത്രമായിരുന്നു അലിയുടെ അക്കൗണ്ടില്‍ ഉണ്ടായിരുന്നത്. സൂപ്പര്‍ ക്യാച്ചില്‍ ഡുപ്ലസിയെ പ്രശംസ കൊണ്ട് മൂടുകയാണ് സമൂഹമാധ്യമങ്ങളില്‍ ക്രിക്കറ്റ് ആരാധകര്‍. മത്സരത്തില്‍ ക്രിസ് വോക്‌സിന്‍റെയും ജാസന്‍ റോയിയുടെയും ക്യാച്ചും ഡുപ്ലസിക്കായിരുന്നു.
ഡുപ്ലസിയുടെ ക്യാച്ച് കാണാന്‍ ക്ലിക്ക് ചെയ്യുക