വസീം അക്രം പറയുന്നു; ഇതിനേക്കാള്‍ വലിയ സമ്മാനം എനിക്ക് കിട്ടാനില്ല

By Web Team  |  First Published Jun 4, 2019, 3:42 PM IST

പാക്കിസ്ഥാന്റെ ഇതിഹാസ താരം വസീം അക്രമിന്റെ 53ാം പിറന്നാളായിരുന്നു ഇന്നലെ. മുന്‍ താരത്തിന് നിരവധി പേര്‍ ആശംസകള്‍ അയച്ചു. എന്നാല്‍ അതിനേക്കാളേറെ വിലപ്പെട്ട സമ്മാനം തന്നത് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമാണെന്ന് അക്രം അഭിപ്രായപ്പെട്ടു.


കറാച്ചി: പാക്കിസ്ഥാന്റെ ഇതിഹാസ താരം വസീം അക്രമിന്റെ 53ാം പിറന്നാളായിരുന്നു ഇന്നലെ. മുന്‍ താരത്തിന് നിരവധി പേര്‍ ആശംസകള്‍ അയച്ചു. എന്നാല്‍ അതിനേക്കാളേറെ വിലപ്പെട്ട സമ്മാനം തന്നത് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമാണെന്ന് അക്രം അഭിപ്രായപ്പെട്ടു. ഇന്നലെ ലോകകപ്പ് മത്സരത്തില്‍ പാക്കിസ്ഥാന്‍, ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയിരുന്നു. ഇതിനെ കുറിച്ചാണ് അക്രം സംസാരിച്ചതും. 

അക്രം തുടര്‍ന്നു.. തനിക്ക് ഇതുവരെ കിട്ടിയതില്‍ വച്ചേറ്റവും മികച്ച പിറന്നാള്‍ സമ്മാനമാണ് ലോകകപ്പില്‍ പാകിസ്ഥാന്റെ ജയം. ഇപ്പോഴത്തെ ടീമില്‍ മാറ്റം വരുത്തരുത്. ഫീല്‍ഡിങ്ങിലെ പിഴവുകള്‍ തിരുത്താന്‍ സാധിക്കും. ലോകകപ്പിലെ ഏറ്റവും കരുത്തരെ തോല്‍പിച്ചതിലൂടെ ടീം ആത്മവിശ്വാസം വീണ്ടെടുത്തു. ശരിയായ ടീം കോംപിനേഷനാണ് വിജയത്തിലേക്ക് നയിച്ചപ്രധാന കാരണമെന്നും അക്രം കൂട്ടിച്ചേര്‍ത്തു. 

Latest Videos

അതേസമയം, അപ്രതീക്ഷിത ജയം നേടിയ പാകിസ്ഥാന്‍ താരങ്ങള്‍ക്ക് മുന്‍ ക്യാപ്റ്റനും പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാന്‍ അഭിനന്ദനം അറിയിച്ചു. പ്രതിഭാധനരായ താരങ്ങളാണ് ടീമിലുള്ളത്. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവുകയാണ് ഇനി വേണ്ടതെന്നും ഇമ്രാന്‍ ഖാന്‍ അഭിനന്ദന ട്വിറ്റര്‍ സന്ദേശത്തില്‍ കുറിച്ചു.

click me!