ധോണി പഴയ ധോണിയല്ല; കടുത്ത വിമര്‍ശനവുമായി വി വി എസ് ലക്ഷ്മണും

By Web Team  |  First Published Jun 28, 2019, 11:07 PM IST

ഒരിടവേളയ്ക്ക് ശേഷം ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എം.എസ് ധോണി വീണ്ടും ചര്‍ച്ചയാവുകയാണ്. ലോകകപ്പില്‍ കഴിഞ്ഞ രണ്ട് മത്സരങ്ങളിലെ പ്രകടനം തന്നെ ചര്‍ച്ചയ്ക്ക് ആധാരം. ധോണിയുടെ മെല്ലെപ്പോക്ക് മുന്‍താരങ്ങളില്‍ പലര്‍ക്കും രസിക്കുന്നില്ല.


ലണ്ടന്‍: ഒരിടവേളയ്ക്ക് ശേഷം ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എം.എസ് ധോണി വീണ്ടും ചര്‍ച്ചയാവുകയാണ്. ലോകകപ്പില്‍ കഴിഞ്ഞ രണ്ട് മത്സരങ്ങളിലെ പ്രകടനം തന്നെ ചര്‍ച്ചയ്ക്ക് ആധാരം. ധോണിയുടെ മെല്ലെപ്പോക്ക് മുന്‍താരങ്ങളില്‍ പലര്‍ക്കും രസിക്കുന്നില്ല. വിന്‍ഡീസിനെതിരെ കഴിഞ്ഞ മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടിയെങ്കിലും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സച്ചിനും സെവാഗിനും പിന്നാലെ വിവിഎസ് ലക്ഷ്മണും ധോണിയുടെ ബാറ്റിങ്ങിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ്. 

കടുത്ത വിമര്‍ശനമാണ് മുന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായ ലക്ഷ്മണ്‍ ഉന്നയിച്ചത്. അദ്ദേഹം പറയുന്നതിങ്ങനെ... ''നിലവില്‍ ബാറ്റ്സ്മാന്‍ എന്ന നിലയില്‍ ധോണിയുടെ സമീപനം ശരിയല്ല. പഴയ പോലെയല്ല കാര്യങ്ങള്‍, ധോണി സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടുന്നു. സ്പിന്നര്‍മാര്‍ക്കെതിരെ കളിക്കുമ്പോള്‍ അദ്ദേഹത്തിന് പഴയ മികവ് പുറത്തെടുക്കാന്‍ കഴിയുന്നില്ല. ധോണിയെ പോലെ പരിചയസമ്പന്നനായ താരത്തില്‍ നിന്ന് കുറച്ച് കൂടി വേഗത്തിലുള്ള ഇന്നിങ്‌സ് ടീം പ്രതീക്ഷിക്കുന്നുണ്ട്...'' ലക്ഷ്മണ്‍ പറഞ്ഞു. 

Latest Videos

വെസ്റ്റ് ഇന്‍ഡീസിനെതിരെ 61 പന്തില്‍ 56 റണ്‍സാണ് ധോണി നേടിയത്. തുടക്കത്തില്‍ പതുക്കെയാണ് ധോണി കളിച്ചത്. അവസാനങ്ങളില്‍ ആക്രമിച്ച് കളിക്കുകയായിരുന്നു. തൊട്ട് മുമ്പ് അഫ്ഗാനിസ്ഥാനെതിരെ നടന്ന മത്സരങ്ങളും ധോണിയുടെ ബാറ്റിങ് ഏറെ വിമര്‍ശിക്കപ്പെട്ടു.

click me!