ബൗളര്‍മാര്‍ക്കിരിക്കട്ടെ കുതിരപ്പവന്‍; കയ്യടിച്ച് നായകന്‍ വിരാട് കോലി

By Web Team  |  First Published Jun 23, 2019, 9:26 AM IST

ബൗളര്‍മാര്‍ അവിസ്‌മരണീയ പ്രകടനം കാഴ്‌ചവെച്ചു എന്നാണ് മത്സരശേഷം കോലിയുടെ വാക്കുകള്‍. 


സതാംപ്‌ടണ്‍: ലോകകപ്പില്‍ അഫ്‌ഗാനെതിരെ ത്രസിപ്പിക്കുന്ന ജയം നേടിത്തന്ന ബൗളര്‍മാരെ പ്രശംസിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ബൗളര്‍മാര്‍ അവിസ്‌മരണീയ പ്രകടനം കാഴ്‌ചവെച്ചു എന്നാണ് മത്സരശേഷം കോലിയുടെ വാക്കുകള്‍. പേസര്‍മാരായ മുഹമ്മദ് ഷമിയുടെ ഹാട്രിക്കിലും ബുമ്രയുടെ തകര്‍പ്പന്‍ ബൗളിംഗിലുമായിരുന്നു ഇന്ത്യയുടെ ജയം. 

Latest Videos

undefined

ബാറ്റിംഗിനിറങ്ങിയപ്പോള്‍ പദ്ധതികളെല്ലാം പാളിയെന്നത് സത്യമാണ്. എന്നാല്‍ കാര്യങ്ങള്‍ തങ്ങളുടെ വരുതിക്ക് വന്നപ്പോള്‍ അവസാന പന്തുവരെ പോരാടാന്‍ ടീമിനായി. 49-ാം ഓവര്‍ ബുമ്രയെ ഏല്‍പിച്ചത് നിര്‍ണായകമായി. അവസാന ഓവറില്‍ ഷമിക്ക് അനായാസം പ്രതിരോധിക്കാനുള്ള റണ്‍സ് ലഭിച്ചു. ചാഹലിനെ ഉപയോഗിച്ച രീതിയും ഗുണം ചെയ്‌തു. ജയം മുന്നോട്ടുള്ള കുതിപ്പിന് പ്രചോദനമായെന്നും കോലി പറഞ്ഞു. 

അവസാന ഓവറില്‍ ഷമിയുടെ ഹാട്രിക്കില്‍ ഇന്ത്യ 11 റണ്‍സിന് വിജയിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് 50 ഓവറില്‍ എട്ട് വിക്കറ്റിന് 224 റണ്‍സാണ് നേടാനായത്. അഫ്‌ഗാന്‍ ബൗളിംഗില്‍ കരുത്തില്‍ ഇന്ത്യയെ വിറപ്പിക്കുകയായിരുന്നു. വിരാട് കോലി(67), കേദാര്‍ ജാദവ്(52) എന്നിവരാണ് ഇന്ത്യയെ വന്‍വീഴ്‌ചയിലും കാത്തത്. രാഹുല്‍(30), ധോണി(28), വിജയ് ശങ്കര്‍(29), രോഹിത്(1) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്‌കോര്‍. നൈബും നബിയും രണ്ട് വിക്കറ്റ് വീതം നേടി.

മറുപടി ബാറ്റിംഗില്‍ ഷമി തുടക്കത്തിലെ ഓപ്പണര്‍ ഹസ്‌റത്തുള്ളയെ(10) മടക്കി. നൈബ്(27), റഹ്‌മത്ത്(36), ഷാഹിദി(21), നജീബുള്ള(21) എന്നിവര്‍ പുറത്തായെങ്കിലും അര്‍ദ്ധ സെഞ്ചുറിയുമായി മുഹമ്മദ് നബി അഫ്‌ഗാന് വിജയ പ്രതീക്ഷ നല്‍കി. എന്നാല്‍ 49-ാം ഓവറില്‍ ബുമ്ര മത്സരം ഇന്ത്യയുടെ വരുതിയിലാക്കി. അവസാന ഓവറില്‍ ഹാട്രിക്കുമായി ഷമി ഇന്ത്യയെ ജയിപ്പിച്ചു. അഫ്‌ഗാന്‍ 213 റണ്‍സില്‍ പുറത്തായി. ഷമി നാലും ബുമ്രയും ചാഹലും പാണ്ഡ്യയും രണ്ട് വിക്കറ്റ് വീതവും നേടി.
 

click me!