ഇന്ത്യ-പാക് പോരാട്ടത്തിന് മുമ്പ് ഇപ്പോള്‍ ആരാധകര്‍ക്ക് സന്ദേശം നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. മത്സരം എല്ലാവരും കാണണമെന്നും ഇതൊരു സാധാരണ ക്രിക്കറ്റ് മത്സരമാണെന്നും കോലി ആരാധരോടെ പറഞ്ഞു
മാഞ്ചസ്റ്റര്‍: ലോകകപ്പിലെ ഏറ്റവും വലിയ ഗ്ലാമറസ് പോരാട്ടമാണ് നാളെ മാഞ്ചസ്റ്ററില്‍ നടക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം. ഇരു രാജ്യങ്ങളും പരസ്പരം ഏറ്റുമുട്ടുമ്പോള്‍ കളത്തില്‍ ആവേശം അലയടിക്കും. അതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇരുരാജ്യങ്ങളിലെയും ക്രിക്കറ്റ് ആരാധകര്‍.
ഇന്ത്യ-പാക് പോരാട്ടത്തിന് മുമ്പ് ഇപ്പോള്‍ ആരാധകര്‍ക്ക് സന്ദേശം നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. മത്സരം എല്ലാവരും കാണണമെന്നും ഇതൊരു സാധാരണ ക്രിക്കറ്റ് മത്സരമാണെന്നും കോലി ആരാധകരോടെ പറഞ്ഞു. ലോകകപ്പ് എന്നല്ലാതെ ഇംഗ്ലണ്ടില്‍ വന്ന ശേഷം മറ്റൊരു ചിന്തയും ഡ്രെസിംഗ് റൂമില്‍ ഇല്ല.
undefined
അത് പാക്കിസ്ഥാനെതിരെയുള്ള മത്സരം മുമ്പും മാറ്റമില്ല. രാജ്യത്തിനായി കളിക്കുന്ന ഏതൊരു മത്സരവും വികാരമുണര്‍ത്തുന്നത് തന്നെയാണ്. ഒരു കളിയും മറ്റൊന്നിനേക്കാള്‍ പ്രാധാന്യം അര്‍ഹിക്കുന്നതല്ലെന്നും കോലി പറഞ്ഞു. എല്ലാ കളിയും ഒരുപോലെ കാണാനാണ് ക്രിക്കറ്റര്‍മാരെ രാജ്യത്തിനായി കളിക്കാന്‍ വേണ്ടി തെരഞ്ഞെടുക്കുന്നത്.
പരസ്പരം നന്നായി അറിയുന്നതിനാല്‍ വലിയ ഒരു വെല്ലുവിളി ആണ് മുന്നിലുള്ളത്. മികച്ച ക്രിക്കറ്റ് തന്നെ കളിക്കണം. നന്നായി കളിക്കാന്‍ സാധിച്ചില്ലെങ്കില്‍ ജയിക്കാനും സാധിക്കില്ലെന്നും കോലി കൂട്ടിച്ചേര്‍ത്തു.