ലോകകപ്പില്‍ ഇന്ത്യയുടെ മത്സരം വൈകിയത് തിരിച്ചടിയോ; പ്രതികരിച്ച് കോലി

By Web Team  |  First Published Jun 4, 2019, 8:07 PM IST

ഐപിഎല്‍ ഫോമും ലോകകപ്പ് പ്രകടനവും തമ്മില്‍ ബന്ധമില്ലെന്നും കുല്‍ദീപ് യാദവിനെ പിന്തുണച്ച് കോലി.


സതാംപ്‌ടണ്‍: ലോകകപ്പിലെ ആദ്യ മത്സരത്തിനായി കാത്തിരിക്കേണ്ടിവന്നത് ടീമിന് ഗുണമാകുമെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ഐപിഎല്‍ ഫോമും ലോകകപ്പ് പ്രകടനവും തമ്മില്‍ ബന്ധമില്ലെന്നും കുല്‍ദീപ് യാദവിനെ പിന്തുണച്ച് കോലി പറഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാളത്തെ മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോലി.

ലോകകപ്പില്‍ എല്ലാ ടീമുകളും കുറഞ്ഞത് ഒരു മത്സരമെങ്കിലും കളിച്ചപ്പോള്‍ ഇന്ത്യ ആദ്യ മത്സരത്തിനാണ് നാളെ ഇറങ്ങുന്നത്. കളിച്ച രണ്ട് മത്സരങ്ങളും തോറ്റ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍. ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ മൂന്നാമത്തെ മത്സരമാണ് ഇന്ത്യക്കെതിരെ അരങ്ങേറുക. ഇന്ത്യ വൈകി മത്സരം കളിക്കുന്നത് 
കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

Latest Videos

ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് നല്ല വിജയശതമാനമല്ല. ഇരു ടീമുകളും ഇതുവരെ നാല് തവണ ഏറ്റുമുട്ടിയപ്പോള്‍ മൂന്നിലും ജയം ദക്ഷിണാഫ്രിക്കയ്‌ക്കായിരുന്നു. എന്നാല്‍ കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യ 130 റണ്‍സിന്‍റെ മിന്നും ജയം സ്വന്തമാക്കി. ഈ ജയം ഇത്തവണയും ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. 

click me!