ഡി കോക്കിനെ പുറത്താക്കിയ ക്യാച്ച് കൈ വേദനിപ്പിച്ചു; ബൂമ്രയുടെ ആ പന്തിനെ പ്രശംസിച്ച് കോലി

By Web Team  |  First Published Jun 5, 2019, 11:51 PM IST

കാത്തിരിപ്പിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യമത്സരമെത്തിയത്. എന്നാല്‍ വെല്ലുവിളി ഉയര്‍ത്തുന്ന ട്രാക്കായിരുന്നു സതാംപ്ടണിലേതെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ദക്ഷിണാഫ്രിക്കയുമായുള്ള മത്സരശേഷം സംസാരിക്കുകയായിരുന്നു കോലി.


സതാംപ്ടണ്‍: കാത്തിരിപ്പിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യമത്സരമെത്തിയത്. എന്നാല്‍ വെല്ലുവിളി ഉയര്‍ത്തുന്ന ട്രാക്കായിരുന്നു സതാംപ്ടണിലേതെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ദക്ഷിണാഫ്രിക്കയുമായുള്ള മത്സരശേഷം സംസാരിക്കുകയായിരുന്നു കോലി. രോഹിത് ശര്‍മ ഏറെ അഭിനന്ദനമര്‍ഹിക്കുന്നു. ജസ്പ്രീത് ബൂമ്രയും യൂസ്‌വേന്ദ്ര ചാഹലും അതിമനോഹരമായി പന്തെറിഞ്ഞു.

ഹാഷിം അംല അങ്ങനെ പുറത്താവുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.  ക്വിന്റണ്‍ ഡി കോക്കിന്റെ ക്യാച്ച് കൈയിലൊതുക്കിയ ശേഷം 15 മിനിറ്റോളും ഉള്ളം കൈയില്‍ വേദനയായിരുന്നു. അത്രത്തോളം പേസുണ്ടായിരുന്നു ബുംറ എറിഞ്ഞ ആ പന്തിന്. ആദ്യജയം എപ്പോഴും പ്രധാനപ്പെട്ടതാണ്. 

Latest Videos

രോഹിത്തിന്റെ ഇന്നിങ്‌സ് സ്‌പെഷ്യലായിരുന്നു. രോഹിത്തിനൊപ്പം കെ.എല്‍ രാഹുലും മനോഹരമായി കളിച്ചു. തുടര്‍ന്നെത്തിയ എം.എസ് ധോണിയും പക്വത കാണിച്ചു. ടീം ഇന്ത്യ ശക്തരാണെന്ന് ഒരുക്കില്‍കൂടി തെളിയിച്ചു.

click me!