ലോകകപ്പ് ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിന്റെ വജ്രായുധമാണ് ട്രന്റ് ബോള്‍ട്ട്. കരിയറിന്റെ തുടക്കത്തില്‍ ടെസ്റ്റ് സെപ്ഷ്യലിസ്റ്റെന്ന് അറിയപ്പെട്ടിരുന്ന ബോള്‍ട്ട് പതിയെ ഏകദിന ടീമിലും സ്ഥിരം സാന്നിധ്യമാവുകയായിരുന്നു.
ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിന്റെ വജ്രായുധമാണ് ട്രന്റ് ബോള്‍ട്ട്. കരിയറിന്റെ തുടക്കത്തില്‍ ടെസ്റ്റ് സെപ്ഷ്യലിസ്റ്റെന്ന് അറിയപ്പെട്ടിരുന്ന ബോള്‍ട്ട് പതിയെ ഏകദിന ടീമിലും സ്ഥിരം സാന്നിധ്യമാവുകയായിരുന്നു. കഴിഞ്ഞ ലോകകപ്പില്‍ 22 വിക്കറ്റാണ് ബോള്‍ട്ട് വീഴ്ത്തിയത്. ഏറ്റവും വേഗത്തില്‍ 150 ഏകദിന വിക്കറ്റ് സ്വന്തമാക്കിയ താരവും ബോള്‍ട്ട് തന്നെ.
ഈ ലോകകപ്പിലും മികച്ച ഫോമിലാണ് ബോള്‍ട്ട്. രണ്ട് സന്നാഹ മത്സരങ്ങളില്‍ എട്ട് വിക്കറ്റ് സ്വന്തമാക്കിയിരുന്നു. ബംഗ്ലാദേശിനെതിരെ കഴിഞ്ഞ മത്സരത്തില്‍ രണ്ടും ആദ്യ മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ഒരു വിക്കറ്റും താരം നേടി. ഇപ്പോള്‍ ലോകകപ്പില്‍ ഉപയോഗിക്കുന്ന പന്തുകളെ കുറിച്ച് ഒരു രഹസ്യം വ്യക്തമാക്കിയിരിക്കുകയാണ് ബോള്‍ട്ട്.
മറ്റു ഏകദിന മത്സരങ്ങള്‍ക്ക് ഉപയോഗിക്കുന്ന പന്തുകളെക്കാള്‍ കൂടുതല്‍ സ്വിങ് ഈ ലോകകപ്പിലെ പന്തുകള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ബോള്‍ട്ട് വ്യക്തമാത്തി. ബോള്‍ട്ട് തുടര്‍ന്നു... ''ലോകകപ്പിലെ പന്തുകള്‍ക്ക് വ്യത്യാസമുണ്ട്. മറ്റു പന്തുകലെ അപേക്ഷിച്ച് ഇവയ്ക്ക് തിളക്കം കൂടുതലാണ്. വ്യത്യസ്ത രീതിയിലാണ് പന്ത് പെയ്ന്റ് ചെയ്തിരിക്കുന്നത്. അതുക്കൊണ്ട് തന്നെ കൂടുതല്‍ സ്വിങ് ലഭിക്കുന്നു. മാത്രമല്ല പന്തെറിയുമ്പോള്‍ കൈയില്‍ ഒതുക്കി പിടിക്കാനും സൗകര്യമാണ്.'' കിവീസ് ബൗളര്‍മ പറഞ്ഞു നിര്‍ത്തി.