പത്ത് വിക്കറ്റിന്‍റെ പത്തരമാറ്റ് ജയം; കിവീസിന് റെക്കോര്‍ഡ്

By Web Team  |  First Published Jun 1, 2019, 7:29 PM IST

ശ്രീലങ്കയെ 10 വിക്കറ്റിന് തകര്‍ത്ത് ന്യൂസീലന്‍ഡ് കയറിപ്പറ്റിയത് റെക്കോര്‍ഡ് ബുക്കില്‍. മൂന്നാം തവണയാണ് കിവീസ് ലോകകപ്പില്‍ 10 വിക്കറ്റിന് ഒരു മത്സരം ജയിക്കുന്നത്. 


കാര്‍ഡിഫ്: ലോകകപ്പില്‍ ശ്രീലങ്കയെ 10 വിക്കറ്റിന് തകര്‍ത്ത് ന്യൂസീലന്‍ഡ് കയറിപ്പറ്റിയത് റെക്കോര്‍ഡ് ബുക്കില്‍. മൂന്ന് തവണ ലോകകപ്പില്‍ 10 വിക്കറ്റിന് മത്സരം ജയിക്കുന്ന ആദ്യ ടീമായി കിവീസ്. കാര്‍ഡിഫില്‍ ലങ്കയുടെ 136 റണ്‍സ് 16.1 ഓവറില്‍ കിവീസ് മറികടന്നു. 2011 ലോകകപ്പില്‍ അഹമ്മദാബാദില്‍ സിംബാബ്‌വെക്കെതിരെ 166 റണ്‍സും ചെന്നൈയില്‍ കെനിയക്കെതിരെ 72 റണ്‍സും വിക്കറ്റ് നഷ്ടപ്പെടാതെ കിവീസ് ജയിച്ചിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ലങ്ക 29.2 ഓവറില്‍ 136ന് ഓള്‍ഔട്ടായി. മൂന്ന് പേരെ വീതം പുറത്താക്കിയ മാറ്റ് ഹെന്‍‌റിയും ലോക്കി പെര്‍ഗൂസനുമാണ് ലങ്കയെ തകര്‍ത്തത്. എട്ട് ലങ്കന്‍ ബാറ്റ്സ്‌മാന്‍മാര്‍ രണ്ടക്കം കടന്നില്ല. 52 റണ്‍സെടുത്ത നായകന്‍ ദിമുത് കരുണരത്‌നെയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. കുശാല്‍ പെരേര(29), തിസാര പെരേര(27) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് രണ്ടു പേര്‍. 

Latest Videos

കിവീസ് ഓപ്പണര്‍മാര്‍ 137 റണ്‍സ് വിജയലക്ഷ്യം 16.1 ഓവറില്‍ മറികടന്നു. മാര്‍ട്ടിന്‍ ഗപ്‌റ്റിലും കോളിന്‍ മണ്‍റോയും അര്‍ദ്ധ സെഞ്ചുറി. ഗപ്റ്റില്‍ 51 പന്തില്‍ 73 റണ്‍സും മണ്‍റോ 47 പന്തില്‍ 58 റണ്‍സും നേടി. 

click me!