ധോണിക്ക് കീഴില്‍ രണ്ട് ലോകകപ്പ് കളിച്ച താരമാണ് സുരേഷ് റെയ്‌ന. ഒരുകാലത്ത് ഇന്ത്യന്‍ ടീമില്‍ സ്ഥിരം സാന്നിധ്യമായിരുന്ന റെയ്‌നയ്ക്ക് ഇത്തവണ ടീമില്‍ സ്ഥാനം നേടാന്‍ സാധിച്ചില്ല. ഇപ്പോള്‍ രണ്ട് ലോകകപ്പിലേയും ധോണിയുടെ ക്യാപ്റ്റന്‍സിയെ പുകഴ്ത്തിയിരിക്കുകയാണ് റെയ്‌ന.
ആംസ്റ്റര്‍ഡാം: ധോണിക്ക് കീഴില്‍ രണ്ട് ലോകകപ്പ് കളിച്ച താരമാണ് സുരേഷ് റെയ്‌ന. ഒരുകാലത്ത് ഇന്ത്യന്‍ ടീമില്‍ സ്ഥിരം സാന്നിധ്യമായിരുന്ന റെയ്‌നയ്ക്ക് ഇത്തവണ ടീമില്‍ സ്ഥാനം നേടാന്‍ സാധിച്ചില്ല. ഇപ്പോള്‍ രണ്ട് ലോകകപ്പിലേയും ധോണിയുടെ ക്യാപ്റ്റന്‍സിയെ പുകഴ്ത്തിയിരിക്കുകയാണ് റെയ്‌ന. കൂടെ ഈ ലോകകപ്പിലും ധോണിയുടെ റോള്‍ മറ്റൊന്നുമല്ലെന്നാണ് റെയ്‌ന പറയുന്നത്.
ആംസ്റ്റര്‍ഡാമില്‍ അവധികാലം ആഘോഷിക്കുന്ന റെയ്‌ന തുടര്‍ന്നു... ''പേപ്പറില്‍ ധോണി ക്യാപ്റ്റനായിരിക്കില്ല. എന്നാല്‍ ഗ്രൗണ്ടില്‍ അങ്ങനെയല്ല, കോലിക്ക് പകരം ധോണി ക്യാപ്റ്റനാവുകയാണ്. കഴിഞ്ഞ രണ്ട് ലോകകപ്പിലെ അതേ വേഷം തന്നെയാണ് ധോണി ചെയ്യുന്നത്. സ്റ്റംപിന് പിന്നില്‍ നിന്ന് അദ്ദേഹം ബൗളര്‍മാരുമായി നിരന്തരം ആശയവിനിമയം നടത്തുന്നു. ഫീല്‍ഡിങ് തീരുമാനിക്കുന്നത് ധോണിയാണ്. ക്യാപ്റ്റന്മാരുടെ ക്യാപ്റ്റനാണ് ധോണി. ധോണി സ്റ്റംപിന് പിന്നില്‍ നില്‍ക്കുമ്പോള്‍ കോലിക്ക് തന്നെ ആത്മവിശ്വാസം വര്‍ധിക്കുന്നു. ഇക്കാര്യം കോലി തന്നെ സമ്മതിച്ചിട്ടുള്ളതാണെന്ന് നമുക്കറിയാം.'' റെയ്‌ന പറഞ്ഞു നിര്‍ത്തി.
ധോണിയെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു ടൂര്‍ണമെന്റാണെന്നും ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിന് ലോകകപ്പ് നേടാനുള്ള ശേഷിയുണ്ടെന്നും റെയ്‌ന കൂട്ടിച്ചേര്‍ത്തു.