2015ന് ശേഷം ആദ്യം; മികച്ച നേട്ടവുമായി കയ്യടി വാങ്ങി ശ്രീലങ്കന്‍ ടീം

By Web Team  |  First Published Jun 4, 2019, 4:13 PM IST

ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ അഫ്‌ഗാനിസ്ഥാനെതിരെ മികച്ച റെക്കോര്‍ഡോടെയാണ് ശ്രീലങ്ക തുടങ്ങിയത്.


കാര്‍ഡിഫ്: പ്രതാപത്തിന്‍റെ നിഴലില്‍ മാത്രമായി ചുരുങ്ങിയ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം അടുത്തകാലത്ത് കേള്‍ക്കാത്ത പഴികളില്ല. ലോകകപ്പിന് ഇംഗ്ലണ്ടില്‍ എത്തിയപ്പോള്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ തന്നെ ലങ്കന്‍ ടീം വടി കൊടുത്ത് അടി വാങ്ങി. ആദ്യ മത്സരത്തില്‍ കിവീസിനോട് 10 വിക്കറ്റിനായിരുന്നു ലങ്കയുടെ തോല്‍വി. എന്നാല്‍ രണ്ടാം മത്സരത്തില്‍ അഫ്‌ഗാനിസ്ഥാനെതിരെ മികച്ച റെക്കോര്‍ഡോടെയാണ് ശ്രീലങ്ക തുടങ്ങിയത്.

അഫ്‌ഗാനെതിരെ മികച്ച തുടക്കം നേടിയപ്പോള്‍ ലങ്ക കയ്യടി വാങ്ങി. പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 79 റണ്‍സാണ് ലങ്ക അടിച്ചെടുത്തത്. 2015 ഏപ്രിലിന് ശേഷം ആദ്യം ബാറ്റ് ചെയ്യവേ പവര്‍ പ്ലേയില്‍ ലങ്കയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. കൊളംബോയില്‍ 2017ല്‍ ബംഗ്ലാദേശിന് എതിരെയും കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരെ പല്ലെക്കെല്ലെയില്‍ നേടിയ 76 റണ്‍സുമായിരുന്നു ഇതിന് മുന്‍പുള്ള ഉയര്‍ന്ന പവര്‍ പ്ലേ സ്‌കോര്‍. 

Latest Videos

അഫ്‌ഗാനിസ്ഥാനെതിരെ ഒന്നാം വിക്കറ്റില്‍ 92 റണ്‍സ് നേടാനും ലങ്കക്കായി. കഴിഞ്ഞ മത്സരത്തില്‍ ന്യൂസീലന്‍ഡിന് എതിരെ ലങ്ക വെറും 136 റണ്‍സില്‍ പുറത്തായിരുന്നു. 

click me!