ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് മാലിക്ക് പൂജ്യത്തില്‍ പുറത്താകുന്നത്.
ഓള്‍ഡ് ട്രാഫോര്‍ഡ്: ലോകകപ്പില്‍ ഇന്ത്യക്കെതിരെ ഗോള്‍ഡന്‍ ഡക്കായാണ് പാക്കിസ്ഥാന്‍ വെറ്ററന്‍ ഷൊയൈബ് മാലിക്ക് പുറത്തായത്. ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ 27-ാം ഓവറിലെ അവസാന പന്തില്‍ ബൗള്‍ഡാവുകയായിരുന്നു മാലിക്. ഇതോടെ നാണക്കേടിന്‍റെ ഒരു റെക്കോര്‍ഡിലെത്തി പാക് വെറ്ററന്‍.
ലോകകപ്പില്‍ ഇന്ത്യക്കെതിരെ ഗോള്‍ഡന്‍ ഡക്കായ രണ്ടാം പാക് താരം മാത്രമാണ് മാലിക്. ബെംഗളൂരുവില്‍ 1996 ലോകകപ്പില്‍ അദാ ഉര്‍ റഹ്‌മാന്‍ നേരിട്ട ആദ്യ പന്തില്‍ പുറത്തായിരുന്നു. മാഞ്ചസ്റ്ററില്‍ ആറാമനായി ക്രീസിലെത്തിയാണ് മാലിക്ക് പൂജ്യത്തില്‍ മടങ്ങിയത്.
ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് മാലിക്ക് പൂജ്യത്തില്‍ പുറത്താകുന്നത്. ഓസ്‌ട്രേലിയക്കെതിരായ കഴിഞ്ഞ മത്സരത്തിലും മാലിക്ക് ഡക്കായിരുന്നു. എന്നാല്‍ രണ്ട് പന്ത് നേരിട്ടപ്പോഴായിരുന്നു അന്ന് വിക്കറ്റ് തുലച്ചത്. പാറ്റ് കമ്മിന്‍സിന്‍റെ പന്തില്‍ അലക്‌സ് ക്യാരിക്ക് ക്യാച്ച് നല്‍കുകയായിരുന്നു.