സര്‍ഫറാസ് പൂര്‍ണമായും ഫിറ്റല്ല; പാക് ക്യാപ്റ്റനെതിരെ രൂക്ഷ വിമര്‍ശനവുമായി അക്തര്‍- വീഡിയോ

By Web Team  |  First Published Jun 1, 2019, 11:40 PM IST

പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ താരം ഷൊയ്ബ് അക്തര്‍. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ വിന്‍ഡീസിനോട് ഏഴ് വിക്കറ്റിനോട് തോറ്റതിന് പിന്നാലെയാണ് അക്തര്‍ വിമര്‍ശനവുമായെത്തിയത്.


ലണ്ടന്‍: പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ താരം ഷൊയ്ബ് അക്തര്‍. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ വിന്‍ഡീസിനോട് ഏഴ് വിക്കറ്റിനോട് തോറ്റതിന് പിന്നാലെയാണ് അക്തര്‍ വിമര്‍ശനവുമായെത്തിയത്. 21.4 ഓവറില്‍ പാക്കിസ്ഥാന്‍ 105ന് എല്ലാവരും പുറത്താവുകയായിരുന്നു. എല്ലാ വിക്കറ്റുകളും വീണത് പേസര്‍മാര്‍ക്ക് മുന്നിലാണ്.

ആദ്യമായിട്ടാണ് പൂര്‍ണമായും ഫിറ്റല്ലാത്ത ഒരു ക്യാപ്റ്റനെ കാണുന്നതെന്ന് അക്തര്‍ പറഞ്ഞു. അദ്ദേഹം തുടര്‍ന്നു... ''സര്‍ഫറാസ് ടോസിന് വരുമ്പോള്‍ അദ്ദേഹത്തിന്റെ വയറ് പുറത്തേക്ക് ചാടിയിരുന്നു. അദ്ദേഹം പൂര്‍ണമായും ഫിറ്റായിരുന്നില്ല. ഒരുപാട് തടിച്ച ശരീരമാണ് സര്‍ഫറാസിന്റേത്. കീപ്പ് ചെയ്യാന്‍ അദ്ദേഹം ഒരുപാട് ബുദ്ധിമുട്ടി. അങ്ങോട്ടുമിങ്ങോട്ടും ചലിക്കാന്‍ പോലും സാധിച്ചില്ല. ആദ്യമായിട്ടാണ് പൂര്‍ണമായും ഫിറ്റല്ലാത്ത ഒരു ക്യാപ്റ്റനെ ഞാന്‍ കാണുന്നത്.'' അക്തര്‍ പറഞ്ഞു നിര്‍ത്തി.

shoaib akhtar on sarfaraz 😂😂😂 pic.twitter.com/hjVK5T99o6

— 👀 (@shirishy_)

Latest Videos

ട്വിറ്റര്‍ വീഡിയോയിലാണ് അക്തര്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. മത്സരത്തില്‍ വിന്‍ഡീസ് ഏഴ് വിക്കറ്റിന് വിജയിച്ചിരുന്നു. 

click me!