ബിസിസിഐ പുതിയ കരാര്‍ വാഗ്‌ദാനം നല്‍കിയെങ്കിലും ഇരുവരും നിരാകരിച്ചതായി ഇന്ത്യന്‍ എക്‌സ്‌പ്രസ് റിപ്പോര്‍ട്ട്
ലീഡ്‌സ്: ലോകകപ്പിനു ശേഷം ഇന്ത്യയുടെ ഫിറ്റ്‌നസ് ആന്‍ഡ് കണ്ടീഷനിംഗ് കോച്ച് ശങ്കര്‍ ബസുവും ഫിസിയോ പാട്രിക്കും സ്ഥാനമൊഴിയുമെന്ന് റിപ്പോര്‍ട്ട്. ബിസിസിഐ പുതിയ കരാര്‍ വാഗ്‌ദാനം നല്‍കിയെങ്കിലും ഇരുവരും നിരാകരിച്ചതായി ഇന്ത്യന്‍ എക്‌സ്‌പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
'ട്രെയിനര്‍ സ്ഥാനത്ത് താന്‍ തുടരാനാഗ്രഹിക്കുന്നില്ലെന്ന് ബസു ടീം മാനേജ്‌മെന്‍റിനെ അറിയിച്ചു. പാട്രിക്കും നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. ലോകകപ്പിന് ശേഷം നടക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് പിന്നാലെ ഇരുവര്‍ക്കും പകരക്കാരെ നിയമിക്കാനുള്ള തയ്യാറെടുപ്പിലാണ് ടീം മാനേജ്‌മെന്‍റ്'- ബിസിസിഐ ഒഫീഷ്യല്‍ വ്യക്തമാക്കിയതായി ഇന്ത്യന്‍ എക്‌സ്‌പ്രസ് റിപ്പോര്‍ട്ട് പറയുന്നു.
ബസുവിന് പകരം സോഹം ദേശായി ട്രെയിനറായി ചുമതലയേല്‍ക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് ശേഷം സപ്പോര്‍ട്ട് സ്റ്റാഫിനെ നിയമിക്കാന്‍ ബിസിസിഐ അപേക്ഷകള്‍ ക്ഷണിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇന്ത്യന്‍ താരങ്ങളുടെ ഫിറ്റ്‌നസ് മെച്ചപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച രണ്ടു പേരാണ് പാട്രിക്കും ബസുവും.