ഷമി ആത്മവിശ്വാസത്തിലാണ്; ലോകകപ്പില്‍ ബൗളര്‍മാര്‍ തകര്‍ക്കും

By Web Team  |  First Published May 19, 2019, 11:19 PM IST

അവസാന നിമിഷമാണ് മുഹമ്മദ് ഷമി ഇന്ത്യയുടെ ലോകകപ്പ് ക്രിക്കറ്റ് ടീമില്‍ ഇടം നേടിയത്. ടെസ്റ്റ് പരമ്പരകളില്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് ഷമിക്ക് ഇന്ത്യന്‍ ടീമില്‍ ഇടം നേടിക്കൊടുത്തത്.


കൊല്‍ക്കത്ത: അവസാന നിമിഷമാണ് മുഹമ്മദ് ഷമി ഇന്ത്യയുടെ ലോകകപ്പ് ക്രിക്കറ്റ് ടീമില്‍ ഇടം നേടിയത്. ടെസ്റ്റ് പരമ്പരകളില്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് ഷമിക്ക് ഇന്ത്യന്‍ ടീമില്‍ ഇടം നേടിക്കൊടുത്തത്. ലോകകപ്പിനൊരുങ്ങുന്ന ഷമി ആത്മവിശ്വാസത്തിലാണ്. സംസാരത്തില്‍ അത് പ്രകടമായിരുന്നു.

ഷമി തുടര്‍ന്നു... കഴിഞ്ഞ 30- 40 വര്‍ഷം ഇന്ത്യന്‍ ക്രിക്കറ്റില്‍ ബാറ്റ്‌സ്മാന്മാരുടെ ആധിപത്യമായിരുന്നു. എന്നാലിപ്പോള്‍ അങ്ങനെയല്ല, അടുത്തകാലത്തായി ബൗളര്‍മാരും മികവ് പുലര്‍ത്താന്‍ തുടങ്ങി. ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് അനുകൂലമായ പിച്ചുകള്‍ കൂടുതല്‍ ഒരുങ്ങിയതോടെയാണ് ഇന്ത്യന്‍ പേസര്‍മാരും മികവ് കാണിക്കാന്‍ തുടങ്ങിയത്. മുമ്പ് എല്ലാം ബാറ്റ്‌സ്മാന്മാര്‍ക്ക് യോജിച്ച പിച്ചായിരുന്നു. ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യയുടെ ബൗളിങ് ഡിപ്പാര്‍ട്ട്‌മെന്റ് കരുത്തുറ്റതാണെന്നും ഷമി കൂട്ടിച്ചേര്‍ത്തു. 

Latest Videos

പരിക്ക് കാരണം കഴിഞ്ഞ കുറച്ച് കാലത്തോളം തുടര്‍ച്ചയായി ക്രിക്കറ്റ് കളിക്കാന്‍ സാധിച്ചിരിന്നില്ല. എന്നാല്‍ ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവര്‍ക്കെതിരായ ഏകദിന പരമ്പരയും ഐപിഎലും ഫോം തിരിച്ചെടുക്കാന്‍ സഹായിച്ചു. ബൗളര്‍മാരുടെ വേഗവും കഴിവും ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും ഷമി.

click me!