ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയുമായിട്ടാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരം. എന്നാലിപ്പോഴും ഇന്ത്യയെ ആശയക്കുഴപ്പത്തിലാക്കുന്നത് ടീമിലെ നാലാം നമ്പര്‍ സ്ഥാനമാണ്. ന്യൂസിലന്‍ഡിനെതിരെ നടന്ന സന്നാഹ മത്സരത്തില്‍ കെ.എല്‍ രാഹുല്‍ നാലാം സ്ഥാനത്ത് കളിച്ചെങ്കിലും താരത്തിന് തിളങ്ങാന്‍ സാധിച്ചില്ല.
ലണ്ടന്‍: ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയുമായിട്ടാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരം. എന്നാലിപ്പോഴും ഇന്ത്യയെ ആശയക്കുഴപ്പത്തിലാക്കുന്നത് ടീമിലെ നാലാം നമ്പര്‍ സ്ഥാനമാണ്. ന്യൂസിലന്‍ഡിനെതിരെ നടന്ന സന്നാഹ മത്സരത്തില്‍ കെ.എല്‍ രാഹുല്‍ നാലാം സ്ഥാനത്ത് കളിച്ചെങ്കിലും താരത്തിന് തിളങ്ങാന്‍ സാധിച്ചില്ല. ലോകകപ്പില്‍ നാലാം സ്ഥാനത്തേക്ക് നിശ്ചയിക്കപ്പെട്ട വിജയ് ശങ്കറിന് പരിക്ക് കാരണം കളിക്കാന്‍ കഴിഞ്ഞതുമില്ല.
ഈ സാഹചര്യത്തിലും വിജയ് ശങ്കറിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. നാലാം നമ്പറിന് യോഗ്യന്‍ ശങ്കറാണെന്നാണ് മഞ്ജരേക്കര്‍ പറയുന്നത്. അദ്ദേഹം തുടര്‍ന്നു... ''വിജയ് ശങ്കര്‍ നാലാം നമ്പറില്‍ കളിക്കണം. എങ്ങനെയാണ് അദ്ദേഹം സഹാചര്യം കൈകാര്യം ചെയ്യുന്നതെന്ന് കാണാം. കാരണം രാഹുല്‍ ഓപ്പണറായോ അല്ലെങ്കില്‍ രണ്ടാം നമ്പറിലോ കളിക്കേണ്ട താരമാണ്. വളരെ അപൂര്‍വമായിട്ടെ രാഹുല്‍ നാലാം നമ്പറില്‍ ബാറ്റ് ചെയ്തിട്ടുള്ളൂ. ചെയ്തപ്പോഴെല്ലാം അദ്ദേഹം തിളങ്ങിയിട്ടില്ല.'' മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.
ഏകദിന അരങ്ങേറ്റത്തിന് ശേഷം 14 മത്സരങ്ങളാണ് രാഹുല്‍ കളിച്ചത്. നാലാം നമ്പറില്‍ മൂന്ന് തവണ ഇറങ്ങി. എന്നാല്‍ 13 റണ്‍സ് മാത്രമാണ് രാഹുലിന്റെ ശരാശരി.