ചില്ലറ സെഞ്ചുറിയായിരുന്നില്ല രോഹിതിന്‍റേത്; സച്ചിനെയാണ് മറികടന്നത്!

By Web Team  |  First Published Jun 6, 2019, 1:11 PM IST

രോഹിത് ശര്‍മ്മയുടെ തൊപ്പിയില്‍ പൊന്‍തൂവല്‍. സാക്ഷാല്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെയാണ് രോഹിത് പിന്നിലാക്കിയത്. 


സതാംപ്‌ടണ്‍: ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ തകര്‍പ്പന്‍ സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയുടെ തൊപ്പിയില്‍ പൊന്‍തൂവല്‍. സാക്ഷാല്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെയാണ് രോഹിത് പിന്നിലാക്കിയത്. മത്സരം പിന്തുടര്‍ന്ന് ജയിക്കുമ്പോള്‍ പുറത്താകാതെ കൂടുതല്‍ സെഞ്ചുറി നേടിയ താരങ്ങളില്‍ സച്ചിനെ പിന്നിലാക്കിയ രോഹിത് തന്‍റെ നേട്ടം ഒന്‍പതിലെത്തിച്ചു. 

എട്ട് സെഞ്ചുറി നേടിയിട്ടുള്ള സച്ചിന് പിന്നില്‍ സയ്യിദ് അന്‍വറാണ്(7). എന്നാല്‍ 11 സെഞ്ചുറിയുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് ഒന്നാം സ്ഥാനത്ത്. ചേസ് മാസ്റ്റര്‍ എന്നറിയപ്പെടുന്ന കോലിയും ഹിറ്റ്‌മാന്‍ രോഹിത് ശര്‍മ്മയും തമ്മിലുള്ള മത്സരം മുറുകുകയാണ്. 

Latest Videos

സതാംപ്‌ടണില്‍ ഇന്ത്യ ആറ് വിക്കറ്റിന് വിജയിക്കുമ്പോള്‍ സെഞ്ചുറി വീരന്‍ രോഹിത് 122 റണ്‍സുമായി പുറത്താകാതെ നിന്നു. എം എസ് ധോണി(34), കെ എല്‍ രാഹുല്‍(26), ഹാര്‍ദിക് പാണ്ഡ്യ(7 പന്തില്‍ 15*) വിരാട് കോലി(18), ശിഖര്‍ ധവാന്‍(8) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോര്‍. നേരത്തെ ചാഹലിന്‍റെ നാല് വിക്കറ്റ് പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ 50 ഓവറില്‍ 227/9ല്‍ ഒതുക്കിയത്. ബുമ്രയും ഭുവിയും രണ്ട് വിക്കറ്റ് വീതവും കുല്‍ദീപ് ഒരു വിക്കറ്റും വീഴ്‌ത്തി. 

click me!