ദക്ഷിണാഫ്രിക്കന്‍ തകര്‍ച്ചയുടെ പ്രധാന കാരണം ഈ താരം

By Web Team  |  First Published Jun 6, 2019, 9:37 AM IST

ലോകകപ്പില്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ സെഞ്ചുറിയും നാല് വിക്കറ്റ് നേടിയ ചഹാലിന്‍റെ മാജിക് സ്പിന്നുമാണ് സ്കോര്‍ ബോര്‍ഡ് നോക്കുമ്പോള്‍ തോന്നുമെങ്കിലും അത് അങ്ങനെ മാത്രമല്ല


സതാംപ്ടണ്‍: ദക്ഷിണാഫ്രിക്കയ്‍ക്കെതിരെ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ നേടിയത് തകര്‍പ്പന്‍ വിജയം. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ മികവ് പുലര്‍ത്തി ഇന്ത്യ വിജയിച്ചെങ്കിലും അതൊരു വെറും ജയം മാത്രമായിരുന്നില്ല. ഒന്നും എളുപ്പമായിരുന്നില്ല, റബാദയും മോറിസും ഫെലക്വേയും എറിഞ്ഞ തീയുണ്ടകളെ പ്രതിരോധിച്ച് നേടിയ വിജയമാണിത്.

ബാറ്റിംഗിന്‍റെ പറുദീസയാകുമെന്ന കരുതിയ സതാംപ്ടണിലെ റോസ് ബൗള്‍ സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്മാര്‍ വീഴുന്നത് കണ്ട ഇന്ത്യ അത് ആവര്‍ത്തിക്കാതിരിക്കാന്‍ നന്നായി ശ്രദ്ധിച്ചു. ലോകകപ്പില്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ സെഞ്ചുറിയും നാല് വിക്കറ്റ് നേടിയ ചഹാലിന്‍റെ മാജിക് സ്പിന്നുമാണ് സ്കോര്‍ ബോര്‍ഡ് നോക്കുമ്പോള്‍ തോന്നുമെങ്കിലും അത് അങ്ങനെ മാത്രമല്ല.

Latest Videos

undefined

രോഹിത്തും ചഹാലും മുന്നണി പോരാളികള്‍ ആയെങ്കിലും ജസ്പ്രീത് ബുമ്രയുടെ ആദ്യ സ്പെല്ലാണ് ദക്ഷിണാഫ്രിക്കയുടെ എല്ലാ കണക്കുകളും തെറ്റിച്ചത്. ഇന്ത്യക്കെതിരെ മികച്ച റെക്കോര്‍ഡുള്ള രണ്ട് താരങ്ങളാണ് ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍മാരായ ക്വന്‍റണ്‍ ഡി കോക്കും ഹാഷിം അംലയും. ഇരുവരെയും നിലയുറപ്പിക്കുന്നതിന് മുമ്പ് തന്നെ ബുമ്ര കൂടാരം കയറ്റി.

ഇതോടെ കൂറ്റര്‍ സ്കോര്‍ ലക്ഷ്യമിട്ടിറങ്ങിയ ദക്ഷിണാഫ്രിക്ക മാനസികമായി തളര്‍ന്നു. ഡൂുപ്ലസിക്കും കൂട്ടര്‍ക്കുമെതിരെ ഇന്ത്യ ആറ് വിക്കറ്റിന്‍റെ വിജയമാണ് സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയുടെ 227 റണ്‍സ് മറികടക്കുമ്പോള്‍ സെഞ്ചുറി വീരന്‍ രോഹിത്(144 പന്തില്‍ 122 റണ്‍സ്) പുറത്താകാതെ നിന്നു.

click me!