ലോകകപ്പ് സന്നാഹ മത്സരത്തിലേറ്റ തോല്‍വിയെ കുറിച്ചോര്‍ത്ത് പരിഭ്രാന്തി വേണ്ടെന്ന് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. ന്യൂസിലന്‍ഡിനെതിരെ ഇന്ത്യന്‍ മുന്‍നിര തകര്‍ന്നപ്പോള്‍ തുണയായത് ജഡേജയുടെ അര്‍ധ സെഞ്ചുറിയാണ്.
ലണ്ടന്‍: ലോകകപ്പ് സന്നാഹ മത്സരത്തിലേറ്റ തോല്‍വിയെ കുറിച്ചോര്‍ത്ത് പരിഭ്രാന്തി വേണ്ടെന്ന് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. ന്യൂസിലന്‍ഡിനെതിരെ ഇന്ത്യന്‍ മുന്‍നിര തകര്‍ന്നപ്പോള്‍ തുണയായത് ജഡേജയുടെ അര്‍ധ സെഞ്ചുറിയാണ്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ 179ന് എല്ലാവരും പുറത്താവുകയായിരുന്നു. 37.1 ഓവറില്‍ കിവീസ് നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. മത്സരശേഷം സംസാരിക്കുകയായിരുന്നു ജഡേജ.
ജഡേജ തുടര്‍ന്നു... ഇംഗ്ലണ്ടിലെ സാഹചര്യം അല്‍പം ബുദ്ധിമുട്ടേറിയതായിരുന്നു. ആദ്യ ഓവറുകളില്‍ ബാറ്റേന്തുക ബുദ്ധിമുട്ടായിരുന്നു. എന്നാല്‍, മത്സരം പുരോഗമിക്കുന്തോറും പിച്ച് ബാറ്റിങ്ങിന് അനുകൂലമായി വന്നു. ആദ്യത്തെ മത്സരം മാത്രമാണിത്. തോല്‍വിയില്‍ പരിഭ്രാന്തി ഉണ്ടാവേണ്ടതൊന്നുമില്ല. ഒരു ഇന്നിങ്‌സ് കൊണ്ട് ഒരു താരത്തെയും വിലയിരുത്തനാവില്ല. ലോകകപ്പില്‍ മുഴുവനായി ശ്രദ്ധിക്കേണ്ടതുണ്ട്. ടീമിലെ എല്ലാ താരങ്ങള്‍ക്കും ആവശ്യത്തിന് മത്സര പരിചയമുണ്ട്.
ഐപിഎല്‍ സമയത്ത് ബാറ്റിങ്ങിലും ശ്രദ്ധിച്ചിരുന്നുവെന്ന് ജഡേജ കൂട്ടിച്ചേര്‍ത്തു. ബാറ്റിങ്ങിലും പരിശീലനം നടത്തിയിരുന്നു. അവസരം കിട്ടുമ്പോഴെല്ലാം നെറ്റ്‌സില്‍ പരിശീലനം നടത്തി. ലോകകപ്പില്‍ അധിക സമ്മര്‍ദ്ദമൊന്നുമില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.