ക്രിക്കറ്റ് താരങ്ങളോടെല്ലാം സൗഹൃദം കാത്തുസൂക്ഷിക്കുന്ന താരമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ചിലപ്പോഴൊക്കെ കോലി സമ്മാനമായി ബാറ്റും നല്‍കാറുണ്ട്. അത്തരത്തില്‍ ഒരു ബാറ്റ് അഫ്ഗാനിസ്ഥാന്‍ താരം റാഷിദ് ഖാനും കോലി നല്‍കിയിരുന്നു.
ലണ്ടന്‍: ക്രിക്കറ്റ് താരങ്ങളോടെല്ലാം സൗഹൃദം കാത്തുസൂക്ഷിക്കുന്ന താരമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ചിലപ്പോഴൊക്കെ കോലി സമ്മാനമായി ബാറ്റും നല്‍കാറുണ്ട്. അത്തരത്തില്‍ ഒരു ബാറ്റ് അഫ്ഗാനിസ്ഥാന്‍ താരം റാഷിദ് ഖാനും കോലി നല്‍കിയിരുന്നു. ക്രിക്കറ്റില്‍ ബാറ്റിങ് പഠിച്ചുക്കൊണ്ടിരിക്കുമ്പോള്‍ നല്ല ബാറ്റ് ഉപയോഗിക്കണമെന്ന് പറഞ്ഞാണ് കോലി ബാറ്റ് സമ്മാനിച്ചത്. എന്നാല്‍ വിലപ്പെട്ട ആ ബാറ്റ് 'മോഷണം' പോയെന്നാന്ന് റാഷിദ് ഖാന്‍ പറുന്നത്. എടുത്തതാവട്ടെ അഫ്ഗാന്റെ മുന്‍ ക്യാപ്റ്റന്‍ അസ്ഗര്‍ അഫ്ഗാനും.
റാഷിദ് വിശദീകരിക്കുന്നതിങ്ങനെ... ''അയര്‍ലന്‍ഡിനെതിരെ കളിക്കുമ്പോള്‍ ഞാന്‍ ഒരു ബൗണ്ടറി കളിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അത് സിക്‌സാവുകയാണ് ചെയ്തത്. എനിക്ക് ആശ്ചര്യമായിരുന്നു. ആ ബാറ്റിന് എന്തോ പ്രത്യേകതയുണ്ടെന്ന് തോന്നി. അല്പം കഴിഞ്ഞ് ഞാന്‍ പവലിയനില്‍ തിരിച്ചെത്തിയപ്പോള്‍ അസ്ഗര്‍ എന്റെ അടുത്തെത്തി. അദ്ദേഹം ആ ബാറ്റ് എനിക്ക് നല്‍കാന്‍ ആവശ്യപ്പെട്ടു. ഞാന്‍ തരില്ലെന്ന് മറുപടിയും പറഞ്ഞു.
എന്നാല്‍ അസ്ഗര്‍ എന്റെ ബാഗില്‍ നിന്ന് ആ ബാറ്റ് എടുത്ത ശേഷമാണ് എന്നോട് ബാറ്റ് നല്‍കാന്‍ ആവശ്യപ്പെട്ടത്. അതെനിക്ക് ഏറെ പ്രത്യേകത തോന്നിയ ബാറ്റായിരുന്നു. അതും ഒരു സ്‌പെഷ്യല്‍ താരം സമ്മാനമായി നല്‍കിയത്. അസ്ഗറിന്റെ കൈയിലാണ് ആ ബാറ്റ്. ആ ബാറ്റുക്കൊണ്ട് അദ്ദേഹം നന്നായി കളിക്കരുതെന്നാണ് ഞാന്‍ കരുതുന്നത്...'' റാഷിദ് ചിരിച്ചുക്കൊണ്ട് മറുപടി നല്‍കി.