മഴദൈവങ്ങളെ കനിയണമേ, ദക്ഷിണാഫ്രിക്ക ഇന്നു കരഞ്ഞു പ്രാര്‍ത്ഥിക്കും

By Web Team  |  First Published Jun 15, 2019, 12:25 PM IST

ലോകകപ്പിലെ നാല് മത്സരങ്ങള്‍ ഇതുവരെ മഴയെടുത്ത് കഴിഞ്ഞു. ഇന്ന് നടക്കുന്ന ദക്ഷിണാഫ്രിക്ക- അഫ്ഗാനിസ്ഥാന്‍ മത്സരത്തിനും മഴ ഭീഷണിയുണ്ട്. എന്നാല്‍ മറ്റാരേക്കാളും, മഴ പെയ്യരുതെന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്ന ഒരു കൂട്ടരുണ്ട്.

ലോകകപ്പിലെ നാല് മത്സരങ്ങള്‍ ഇതുവരെ മഴയെടുത്ത് കഴിഞ്ഞു. ഇന്ന് നടക്കുന്ന ദക്ഷിണാഫ്രിക്ക- അഫ്ഗാനിസ്ഥാന്‍ മത്സരത്തിനും മഴ ഭീഷണിയുണ്ട്. എന്നാല്‍ മറ്റാരേക്കാളും, മഴ പെയ്യരുതെന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്ന ഒരു കൂട്ടരുണ്ട്. മറ്റാരുമല്ല, ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമും ആരാധകരും. മഴമേഘങ്ങള്‍ കൂടുകൂട്ടിയിരിക്കുന്ന കാര്‍ഡിഫിലാണ് ഇന്നത്തെ മത്സരം. രാവിലെ മുതല്‍ ഇവിടെ തകര്‍പ്പന്‍ മഴയാണ്. അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ ഇന്നത്തെ മത്സരവും മഴയെടുക്കും. അങ്ങനെ വന്നാല്‍ ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്കാണ് അതു മങ്ങലേല്‍പ്പിക്കുക.

Latest Videos

undefined

ഇപ്പോള്‍ തന്നെ നാലു മത്സരങ്ങള്‍ കളിച്ച ദക്ഷിണാഫ്രിക്ക പോയിന്റ് നിലയില്‍ ഒമ്പതാം സ്ഥാനത്താണ്. കളിച്ച ഒരു മത്സരവും ജയിക്കാനായിട്ടില്ല. ബംഗ്ലാദേശിനോടു തോറ്റതാണ് അവര്‍ക്കേറ്റ വലിയ ക്ഷീണം. പുറമേ ഇന്ത്യയോടും ഇംഗ്ലണ്ടിനോടും അടിയറവ് പറഞ്ഞു. വെസ്റ്റിന്‍ഡീസിനെതിരേയുള്ള മത്സരം മഴയെടുക്കുകയും ചെയ്തു. കഴിഞ്ഞത് നാലു മത്സരങ്ങള്‍, കിട്ടിയ പോയിന്റ് ഒരേയൊരെണ്ണവും. ശേഷിക്കുന്നത്, ഇന്നത്തെ മത്സരം കൂടെ കൂട്ടി അഞ്ചെണ്ണം മാത്രവും. 

ആദ്യത്തെ നാലു ടീമുകളില്‍ ഒന്നാവാന്‍ ഇപ്പോഴത്തെ നിലയില്‍ എല്ലാ മത്സരവും മികച്ച റണ്‍റേറ്റില്‍ ജയിച്ചാലും സാധ്യത കുറവ്. നിലവില്‍ ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, ഇന്ത്യ എന്നിവരാണ് ആദ്യ നാലിലുള്ളത്. ഇവരെ പിന്തള്ളി മുന്നിലെത്തണമെങ്കില്‍ മികച്ച റണ്‍റേറ്റില്‍ ഇന്നത്തെ മത്സരം ജയിച്ചു കയറുകയും ആദ്യ നാലിലുള്ളവര്‍ തോല്‍ക്കാന്‍ മനസ്സറിഞ്ഞു പ്രാര്‍ത്ഥിക്കുകയും വേണം. അതേസമയം, തങ്ങളുടെ ശേഷിച്ച മത്സരങ്ങളൊന്നും തോല്‍ക്കാനും പാടില്ല.

ന്യൂസിലന്‍ഡ്, പാക്കിസ്ഥാന്‍, ശ്രീലങ്ക, ഓസ്ട്രേലിയ എന്നിവരോടാണ് ഇനി ദക്ഷിണാഫ്രിക്കയ്ക്കു മത്സരങ്ങളുള്ളത്. ഐസിസി റാങ്കിങ്ങില്‍ നാലാം സ്ഥാനത്തുള്ള ടീമിനാണ് ഇംഗ്ലണ്ടില്‍ കാലിടറുന്നതെന്നോര്‍ക്കണം. 1992, 1999, 2007, 2015 ലോകകപ്പുകളില്‍ സെമിയിലെത്തിയ ടീമിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ ആരാധകര്‍ പോലും തലയില്‍ കൈവച്ചു പോവും. ഒരൊറ്റ മത്സരം പോലും ജയിക്കാത്ത ടീമിനെ ഇന്നു മഴ നനയിച്ചാല്‍ പിന്നെയെന്താവും സ്ഥിതിയെന്നു കണ്ടറിയണം. ഐസിസി റാങ്കിങ്ങില്‍ ക്വിന്റന്‍ ഡീകോക്കും (നാലാമത്), ഫാഹ് ഡു പ്ലെസിസും (ആറാമത്) ബാറ്റിങ്ങിലും ബൗളിങ്ങില്‍ ഇമ്രാന്‍ താഹിറും (നാലാമത്) കാഗിസോ റബാദയും (അഞ്ചാമതും) ഉള്ളപ്പോഴാണ് ഈ ഗതികേട്. എന്നാല്‍ വ്യക്തിഗത പ്രകടനങ്ങളല്ല, സന്തുലിതമായ ടീമാണ് വിജയത്തിന് ആവശ്യമെന്ന് ക്യാപ്റ്റന്‍ ഡു പ്ലെസിക്ക് അറിയാം. അതു തുറന്നു പറയുന്നില്ലെന്നു മാത്രം.

click me!