ലോകകപ്പില്‍ ഇന്ത്യ- പാക്കിസ്ഥാന്‍ മത്സരത്തില്‍ രസംകൊല്ലിയായി മഴ. ഇന്ത്യന്‍ ഇന്നിങ്‌സ് 46.4 ഓവറില്‍ നാല് വിക്കറ്റില്‍ 305 റണ്‍സെടുത്ത് നില്‍ക്കെയാണ് മഴയെത്തിയത്. ബാറ്റിങ് ദുഷ്‌കരമായിരുന്ന പിച്ചില്‍ ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ എല്ലാം അനായാസമാക്കി.
മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ ഇന്ത്യ- പാക്കിസ്ഥാന്‍ മത്സരത്തില്‍ രസംകൊല്ലിയായി മഴ. ഇന്ത്യന്‍ ഇന്നിങ്‌സ് 46.4 ഓവറില്‍ നാല് വിക്കറ്റില്‍ 305 റണ്‍സെടുത്ത് നില്‍ക്കെയാണ് മഴയെത്തിയത്. ബാറ്റിങ് ദുഷ്‌കരമായിരുന്ന പിച്ചില്‍ ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ എല്ലാം അനായാസമാക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ രോഹിത് ശര്‍മയുടെ (140) സെഞ്ചുറിയാണ് കരുത്തിലാണ് മുന്നോട്ട് നീങ്ങുന്നത്. രോഹിത്തിന് പുറമെ കെ.എല്‍ രാഹുല്‍ (57), ക്യാപ്റ്റന്‍ വിരാട് കോലി (പുറത്താവാതെ 71) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. മഴ പെയ്യുമ്പോള്‍ കോലിക്കൊപ്പം വിജയ് ശങ്കറായിരുന്നു ക്രീസില്‍.
undefined
ഒന്നാം വിക്കറ്റില്‍ രാഹുല്‍- രോഹിത് സഖ്യം 136 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ശിഖര്‍ ധവാന് പകരം ഓപ്പണിങ് റോളിലെത്തിയ രാഹുല്‍ അവസരം മുതലാക്കി. 78 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിങ്‌സ്. എന്നാല്‍ രാഹുലിനെ വഹാബ് റിയാസ്, ബാബര്‍ അസമിന് ക്യാച്ച് നല്‍കി മടങ്ങി. പിന്നീടെത്തിയ കോലിയും വെറുതെ ഇരുന്നില്ല. രോഹിത്തിന് ആവശ്യമായ പിന്തുണ നല്‍കി. ഇരുവരും 98 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഹസന്‍ അലിക്കെതിരെ കൂറ്റന്‍ അടിക്ക് മുതിര്‍ന്ന രോഹിത്തിന് പിഴച്ചു. റിയാസ് ക്യാച്ച് നല്‍കുകയായിരുന്നു. 113 പന്തിലാണ് താരം 140 റണ്‍സെടുത്തത്. മൂന്ന് സിക്‌സം 14 ഫോറും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്‌സ്. ഈ രോഹിത്തിന്റെ രണ്ടാം സെഞ്ചുറിയാണിത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു ആദ്യ സെഞ്ചുറി.
നാലാമനായി ഇറങ്ങിയ ഹാര്‍ദിക് ഒരു വെടിക്കെട്ടിന്റെ മിന്നലാട്ടങ്ങള്‍ കാണിച്ചെങ്കിലും അധിക ദൂരം പോയില്ല. 19 പന്തില്‍ ഒരു സിക്‌സിന്റെയും രണ്ട് ഫോറിന്റെയും അകമ്പടിയോടെ 26 റണ്‍സ് നേടി താരം മടങ്ങി. പിന്നാലെയെത്തിയ ധോണി (1)യും നിരാശനാക്കി. ധവാന് പകരം ടീമിലെത്തിയ വിജയ് ശങ്കര്‍ ഇതുവരെ ആറ് പന്തുകള്‍ നേരിട്ടിട്ടുണ്ട്. പാക്കിസ്ഥാന് വേണ്ടി മുഹമ്മദ് ആമിര്‍ രണ്ടും ഹസന്‍ അലി, വഹാബ് റിയാസ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.