ലോകകപ്പില്‍ ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന പോരാട്ടമാണിന്ന്. കെന്നിങ്ടണ്‍ ഓവലില്‍ ഇന്ത്യ, ഓസ്‌ട്രേലിയയെ നേരിടുന്നു. മഴയുടെ ഭീഷണിയുള്ള മത്സരത്തിന് ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റമുണ്ടായേക്കുമെന്നാണ് ടീം ക്യാംപില്‍ നിന്ന് പുറത്തുവരുന്ന വിവരങ്ങള്‍.
ലണ്ടന്‍: ലോകകപ്പില്‍ ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന പോരാട്ടമാണിന്ന്. കെന്നിങ്ടണ്‍ ഓവലില്‍ ഇന്ത്യ, ഓസ്‌ട്രേലിയയെ നേരിടുന്നു. മഴയുടെ ഭീഷണിയുള്ള മത്സരത്തിന് ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റമുണ്ടായേക്കുമെന്നാണ് ടീം ക്യാംപില്‍ നിന്ന് പുറത്തുവരുന്ന വിവരങ്ങള്‍. ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും 11 തവണ നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. അതില്‍ എട്ട് തവണയും ഓസീസിനായിരുന്നു വിജയം.
രണ്ട് വിജയങ്ങളുമായിട്ടാണ് ഓസീസ് ഇറങ്ങുന്നത്. ഇന്ത്യ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയിരുന്നു. ഇന്ന് ഓവലിലെ പിച്ചില്‍ ഇന്ത്യ ഒരു ബൗളറെ കൂടി ഉള്‍പ്പെടുത്തിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം. ബൗണ്‍സി ട്രാക്കില്‍ മുഹമ്മദ് ഷമി ഇന്ത്യന്‍ നിരയിലെത്തും. കഴിഞ്ഞ മത്സരത്തില്‍ ഒരു വിക്കറ്റ് മാത്രമെടുത്ത കുല്‍ദീപ് യാദവ് പുറത്തിരിക്കാനാണ് സാധ്യത.
undefined
എന്നാല്‍ മത്സരത്തിന് മഴയുടെ ഭീഷണിയുമുണ്ട്. മത്സരത്തിന്റെ തുടക്കത്തില്‍ മഴ പെയ്യുമെന്നാണ് കാലാവാസ്ഥ പ്രവചനം. എന്നാല്‍ അധികം നേരം നീണ്ടുനില്‍ക്കില്ല. മത്സരം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.
ടീം ഇന്ത്യ (സാധ്യത ടീം): രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി, കെ.എല്‍ രാഹുല്‍, കേദാര്‍ ജാദവ്, എം.എസ് ധോണി, ഹാര്‍ദിക് പാണ്ഡ്യ, യൂസ്‌വേന്ദ്ര ചാഹല്‍, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബൂമ്ര.