ഇന്ത്യയോട് മൂന്ന് ലോകകപ്പുകളില്‍ തോറ്റ അക്രമാണ് ഈ ഉപദേശം നല്‍കുന്നത് എന്നതാണ് ശ്രദ്ധേയം.
മാഞ്ചസ്റ്റര്‍: ലോകകപ്പിലെ ഏറ്റവും വലിയ പേരാട്ടത്തിന് കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. നാളെ മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡിലാണ് ഇന്ത്യ- പാക് പോരാട്ടം. മത്സരത്തിന് മുന്‍പ് അവസാനവട്ട തയ്യാറെടുപ്പുകളിലാണ് ടീമുകള്‍.
ലോകകപ്പില്‍ ഇന്ത്യക്കെതിരെ മോശം ചരിത്രമാണ് പാക്കിസ്ഥാനുള്ളത്. ആറ് തവണ ഏറ്റുമുട്ടിയപ്പോള്‍ എല്ലാ മത്സരത്തിലും തോല്‍ക്കാനായിരുന്നു പാക്കിസ്ഥാന്‍റെ വിധി. ഇന്ത്യ ജയം തുടരാന്‍ ഇറങ്ങുമ്പോള്‍ ആദ്യ ജയമാണ് പാക്കിസ്ഥാന്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ പാക്കിസ്ഥാന്‍ ജയിക്കണമെങ്കില്‍ ഒരു വഴിയുണ്ടെന്ന് അക്രം പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
അക്രമണോത്‌സുകത കുറച്ച് ഇന്ത്യയെ നേരിടണമെന്നാണ് അക്രം തന്‍റെ പിന്‍ഗാമികള്‍ക്ക് നല്‍കുന്ന ഉപദേശം. എന്നാല്‍ അക്രം കളിക്കാനിറങ്ങിയ 1992, 1999, 2003 ലോകകപ്പുകളില്‍ പാക്കിസ്ഥാന് തോറ്റുവെന്നതാണ് ചരിത്രം. ഇന്ത്യ- പാക് മത്സരം യുദ്ധമായി കാണരുതെന്നും ഇരു ടീമുകളുടെയും ആരാധകരോട് മത്സരം ആസ്വദിക്കാനും അക്രം ആവശ്യപ്പെട്ടു.