പാക്കിസ്ഥാനെതിരായ ലോകകപ്പ് സന്നാഹ മത്സരത്തില്‍ അഫ്ഗാനിസ്ഥാന് 263 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാക്കിസ്ഥാന്‍ 262ന് എല്ലാവരും പുറത്തായി. ബാബര്‍ അസിന്റെ (108 പന്തില്‍ 112) സെഞ്ചുറി ഇല്ലായിരുന്നെങ്കില്‍ പാക്കിസ്ഥാന്റെ അവസ്ഥ ഇതിലും പരിതാപകരമായേനെ.
ബ്രിസ്റ്റോല്‍: പാക്കിസ്ഥാനെതിരായ ലോകകപ്പ് സന്നാഹ മത്സരത്തില്‍ അഫ്ഗാനിസ്ഥാന് 263 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാക്കിസ്ഥാന്‍ 262ന് എല്ലാവരും പുറത്തായി. ബാബര്‍ അസിന്റെ (108 പന്തില്‍ 112) സെഞ്ചുറി ഇല്ലായിരുന്നെങ്കില്‍ പാക്കിസ്ഥാന്റെ അവസ്ഥ ഇതിലും പരിതാപകരമായേനെ. ഷൊയ്ബ് മാലിക് 44 റണ്‍സെടുത്ത് പുറത്തായി. മുഹമ്മദ് നബി അഫ്ഗാനായി മൂന്ന് വിക്കറ്റ് വീഴ്ത്തി. ദ്വാളത് സദ്രാന്‍, റാഷിദ് ഖാന്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റുണ്ട്.
ഇമാം ഉള്‍ ഹഖ് (32), ഫഖര്‍ സമാന്‍ (19), ഹാരിസ് സൊഹൈല്‍ (1), മുഹമ്മദ് ഹഫീസ് (12), സര്‍ഫറാസ് അഹമ്മദ് (13), ഇമാദ് വസീം (18), ഹസന്‍ (6), ഷബാദ് ഖാന്‍ (1) എന്നിവരാമ് പുറത്തായ മറ്റു താരങ്ങള്‍. വഹാബ് റിയാസ് (1) പുറത്താവാതെ നിന്നു. അഫ്താബ് ആലം, ഹമിദ് ഹസന്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.