2000ത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ ഞെട്ടിച്ച ഒത്തുകളി വിവാദങ്ങള്‍ക്ക് ശേഷം തകര്‍ന്ന ടീമിനെ ഏറ്റെടുത്താണ് ഗാംഗുലി ചരിത്രം രചിച്ചത്. പ്രസിദ്ധമായ പരമ്പര വിജയങ്ങള്‍ക്ക് പുറമെ 2003 ലോകകപ്പില്‍ ഇന്ത്യയെ ഫെെനലില്‍ എത്തിക്കാനും സൗരവിന് സാധിച്ചു
ലണ്ടന്‍: ഇംഗ്ലീഷ് മണ്ണില്‍ ലോകകപ്പിന്‍റെ ആവേശം ആകാശം മുട്ടുമ്പോള്‍ ഇന്ത്യയുടെ ഏക്കാലത്തെയും മികച്ച നായകന്മാരില്‍ ഒരാളായ സൗരവ് ഗാംഗുലിയെ വാനോളം പുകഴ്ത്തി മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസെെന്‍. ഇന്ത്യന്‍ ക്രിക്കറ്റിനെ മാറ്റിയെടുത്തത് ഗാംഗുലിയാണെന്നാണ് നാസര്‍ ഹുസെെന്‍ പറഞ്ഞത്.
ഒപ്പം ദാദ ക്യാപ്റ്റന്‍ ആയിരുന്നപ്പോഴാണ് ഇന്ത്യന്‍ ടീമിന്‍റെ സ്വഭാവത്തില്‍ മാറ്റം വന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ക്രിക്കറ്റ് മാറിയത് സൗരവ് ഗാംഗുലി ഉള്ളത് കൊണ്ടാണ്. ആളുകളുമായി സൗഹൃദത്തില്‍ മാത്രമായിരിക്കണമെന്നത് സൗരവിന് വലച്ചില്ല.
undefined
നല്ല സ്വഭാവം മാത്രമുള്ള ഒരു ക്രിക്കറ്റ് രാജ്യത്തെ വിജയം മാത്രം മുന്നില്‍ കാണുന്ന ദയയിലാത്ത സംഘമായി ഗാംഗുലി മാറ്റി. 2000ത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ ഞെട്ടിച്ച ഒത്തുകളി വിവാദങ്ങള്‍ക്ക് ശേഷം തകര്‍ന്ന ടീമിനെ ഏറ്റെടുത്താണ് ഗാംഗുലി ചരിത്രം രചിച്ചത്.
പ്രസിദ്ധമായ പരമ്പര വിജയങ്ങള്‍ക്ക് പുറമെ 2003 ലോകകപ്പില്‍ ഇന്ത്യയെ ഫെെനലില്‍ എത്തിക്കാനും സൗരവിന് സാധിച്ചു. ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ എഴുതി ചേര്‍ത്ത പല റെക്കോര്‍ഡുകളും തകര്‍ക്കാന്‍ വിരാട് കോലിക്ക് സാധിക്കുമെന്നും ഹുസെെന്‍ പറഞ്ഞു.
രാജ്യത്തിനായി മത്സരങ്ങള്‍ ജയിക്കണം എന്നല്ലാതെ മറ്റൊന്നും വിരാടിനെ ബാധിക്കുന്നില്ല. ഒരു നായകന്‍ എന്ന നിലയില്‍ ഒരു താരത്തിന് ലഭിക്കാവുന്ന ഏറ്റവം മികച്ച ഗുണമാണ് ഇത്. സച്ചിന് പകരമാകാന്‍ ഒരു താരത്തിന് സാധിക്കില്ലെങ്കിലും അദ്ദേഹത്തിന്‍റെ റെക്കോര്‍ഡ് കോലി തകര്‍ക്കുമെന്നും മുന്‍ ഇംഗ്ലീഷ് നായകന്‍ പറഞ്ഞു.