'റിസര്‍വ് ഡേ' ഇന്ത്യക്ക് ഗുണകരം; കാരണം വ്യക്തമാക്കി മുന്‍ താരം

By Web Team  |  First Published Jul 10, 2019, 11:54 AM IST

സെമി റിസര്‍വ് ദിനത്തിലേക്ക് നീങ്ങിയത് ഇന്ത്യക്ക് ഗുണം ചെയ്യുമെന്ന് മുന്‍ ഇംഗ്ലീഷ് താരം മോണ്ടി പനേസര്‍. 


മാഞ്ചസ്റ്റര്‍: ഇന്ത്യ- ന്യൂസിലന്‍ഡ് ലോകകപ്പ് സെമി റിസര്‍വ് ദിനത്തിലേക്ക് നീങ്ങിയത് ഇന്ത്യക്ക് ഗുണം ചെയ്യുമെന്ന് മുന്‍ ഇംഗ്ലീഷ് താരം മോണ്ടി പനേസര്‍. ഇടവേള തീര്‍ച്ചയായും ഇന്ത്യക്ക് ഗുണം ചെയ്യും. ഈ വിക്കറ്റില്‍ ഇതിനകം ഇന്ത്യ പന്തെറിഞ്ഞുകഴിഞ്ഞു. പിന്തുടരാന്‍ കഴിയുന്ന സ്‌കോര്‍ എത്രയെന്ന് ഇന്ത്യക്ക് അറിയാമെന്നും അദേഹം പറഞ്ഞു.

ഓള്‍ഡ് ട്രഫോര്‍ഡില്‍ ഇന്ന് ഇന്ത്യ- ന്യൂസിലന്‍ഡ് സെമി പുനരാരംഭിക്കും. ആദ്യ ബാറ്റ് ചെയ്യുന്ന ന്യൂസിലന്‍ഡ് 46.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് എടുത്ത് നില്‍ക്കവേയാണ് മഴയെത്തിയത്. മത്സരം തുടരാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും ഇടവിട്ട് മഴ എത്തിയതോടെ കളി റിസര്‍വ് ദിനത്തിലേക്ക് നീട്ടിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു. 

Latest Videos

ഇന്നും മത്സരം മഴ മുടക്കിയാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പോയിന്റ് നിലയില്‍ മുന്നിലെത്തിയ ടീമാകും ഫൈനലിലെത്തുക. ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യ സ്ഥാനത്തെത്തിയത് ഇന്ത്യയായതിനാല്‍ നീലപ്പട നേരിട്ട് ഫൈനലിലെത്തുമെന്ന് ചുരുക്കം. എന്നാല്‍ ഇന്നലത്തെ ഭേദപ്പെട്ട സ്‌കോറില്‍ കരുത്തരായ ഇന്ത്യക്കെതിരെ ബാറ്റിംഗ് പുനരാരംഭിക്കേണ്ടത് കിവീസിന് തലവേദനയായേക്കും.

click me!