മോശം പ്രകടനത്തിനിടയിലും മുഹമ്മദ് അമീര്‍ പാക്കിസ്ഥാന്റെ ലോകകപ്പ് ടീമില്‍

By Web Team  |  First Published May 17, 2019, 11:35 AM IST

മോശം ഫോമില്‍ കളിക്കുന്ന മുഹമ്മദ് അമീറിനെ പാക്കിസ്ഥാന്റെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ പാക് ബൗളര്‍മാര്‍ മോശം പ്രകടനം പുറത്തെടുത്തതോടെയാണ് അമീറിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ പാക് സെലക്റ്റര്‍മാര്‍ തീരുമാനിച്ചത്.


കറാച്ചി: മോശം ഫോമില്‍ കളിക്കുന്ന മുഹമ്മദ് അമീറിനെ പാക്കിസ്ഥാന്റെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ പാക് ബൗളര്‍മാര്‍ മോശം പ്രകടനം പുറത്തെടുത്തതോടെയാണ് അമീറിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ പാക് സെലക്റ്റര്‍മാര്‍ തീരുമാനിച്ചത്. ഇംഗ്ലണ്ടിനെതിരെ കളിച്ച രണ്ട് ഏകദിനത്തിലും പാക് ബൗളര്‍മാര്‍ 350 റണ്‍സിലധികം വഴങ്ങിയിരുന്നു.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള പാക് ടീമില്‍ അമീര്‍ ഇടം നേടിയിരുന്നെങ്കിലും ഒരു മത്സരത്തിലം കളിച്ചിരുന്നില്ല. പനി കാരണമാണ് താരത്തിന് കളിക്കാന്‍ കഴിയാതെ പോയത്. എന്നാലിപ്പോള്‍ താരത്തിന് ചിക്കന്‍പോക്‌സാണെന്നും സംശയമുണ്ട്. എന്തായാലും ലണ്ടനില്‍ ചികിത്സയിലാണ് അമീര്‍. ലോകകപ്പിന് മുമ്പ് ഫിറ്റാവുമെന്നാണ് പാക് സെലക്റ്റര്‍മാരുടെ പ്രതീക്ഷ.

Latest Videos

അടുത്ത കാലത്ത് മോശം ഫോമിലാണ് അമീര്‍. അവസാനം കളിച്ച 14 ഏകദിനങ്ങളില്‍ നിന്ന് വെറും അഞ്ച് വിക്കറ്റാണ് താരത്തിന് വീഴ്ത്താനായത്.

click me!