മാച്ച് വിന്നര്‍മാരുടെ സംഘമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. വിരാട് കോലി, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, എം.എസ് ധോണി എന്നിങ്ങനെ പോകുന്നു ആ നിര. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
ലണ്ടന്‍: മാച്ച് വിന്നര്‍മാരുടെ സംഘമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. വിരാട് കോലി, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, എം.എസ് ധോണി എന്നിങ്ങനെ പോകുന്നു ആ നിര. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. അന്നറിയാം ഇന്ത്യയുടെ ശക്തിയും ദൗര്‍ബല്യവും. താരങ്ങള്‍ ഒരുപാടുണ്ടെങ്കിലും ക്യാപ്റ്റന്‍ വിരാട് കോലി തന്നെയായിരിക്കും ടീമിന്റെ പ്രധാന താരമെന്ന് മുന്‍ പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ മിസ്ബാ ഉല്‍ ഹഖ് അഭിപ്രായപ്പെട്ടു.
മിസ്ബാ തുടര്‍ന്നു... വിരാട് കോലി തന്നെയായിരിക്കും ഇന്ത്യയുടെ പ്രധാന താരം. ശരിയാണ്, ഇന്ത്യന്‍ ടീമില്‍ എം.എസ് ധോണിയും രോഹിത് ശര്‍മയുമുണ്ട്. പിന്നെ മികച്ചൊരു ബൗളിങ് ലൈനപ്പും. എങ്കിലും സമ്മര്‍ദ ഘട്ടങ്ങളില്‍ ക്യാപ്റ്റന്‍ വിരാട് കോലി തന്നെയായിരിക്കും ഇന്ത്യക്ക് മുതല്‍ക്കൂട്ടാവുക.
ഇന്ത്യ- പാക്കിസ്ഥാന്‍ മത്സരത്തില്‍ എന്തും സംഭവിക്കാമെന്നും മിസ്ബ കൂട്ടിച്ചേര്‍ത്തു. മത്സരത്തില്‍ ഇന്ത്യക്ക് തന്നെയാണ് മുന്‍തൂക്കം. എങ്കിലും പാക്കിസ്ഥാന്‍ അപകടകാരികളാണ്. ലോകകിപ്പല്‍ ഇന്ത്യയെ നേരിട്ടപ്പോഴെല്ലാം പാക്കിസ്ഥാന്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ടെന്നും മിസ്ബാ കൂട്ടിച്ചേര്‍ത്തു.