ഐപിഎല്ലില്‍ രാഹുലിന്‍റെ ടീമായ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് പരിശീലകന്‍ മൈക്ക് ഹസന്‍ പറയുന്നത് താരത്തെ നാലാം നമ്പറില്‍ ഇറക്കണം എന്നാണ്.
ലണ്ടന്‍: ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തിലെ തകര്‍പ്പന്‍ സെഞ്ചുറിയോടെ ലോകകപ്പ് ടീമിലെ നാലാം നമ്പറിനായി ശക്തമായി വാദമുയര്‍ത്തുകയാണ് കെ എല്‍ രാഹുല്‍. സെഞ്ചുറി പ്രകടനത്തോടെ രാഹുല്‍ ഈ സ്ഥാനം ഉറപ്പിച്ചു എന്ന് കരുതുന്നവരേറെ. ഐപിഎല്ലില്‍ രാഹുലിന്‍റെ ടീമായ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് പരിശീലകന്‍ മൈക്ക് ഹസന്‍ പറയുന്നത് താരത്തെ നാലാം നമ്പറില്‍ ഇറക്കണം എന്നാണ്.
രാഹുല്‍ മികച്ച താരമാണ്. ഐപിഎല്ലില്‍ മോശം തുടക്കമാണ് അയാള്‍ക്ക് ലഭിച്ചത്. എന്നാല്‍ താളം കണ്ടെത്തിയതോടെ രാഹുല്‍ ഫോമിലായി. പേസിനും സ്‌പിന്നിനും എതിരെ നന്നായി കളിക്കാന്‍ രാഹുലിനാകുമെന്നും മൈക്ക് ഹസന്‍ പറഞ്ഞു.
undefined
ഓള്‍റൗണ്ടര്‍ വിജയ് ശങ്കറാകും നാലാം നമ്പറില്‍ എന്ന സൂചന നേരത്തെ മുഖ്യ സെലക്ടര്‍ എം എസ് കെ പ്രസാദ് നല്‍കിയിരുന്നു. എന്നാല്‍ ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തില്‍ നാലാമനായെത്തി രാഹുല്‍ 99 പന്തില്‍ 12 ഫോറും നാല് സിക്‌സും സഹിതം 108 റണ്‍സെടുത്തു. അഞ്ചാം വിക്കറ്റില്‍ എം എസ് ധോണിക്കൊപ്പം കൂട്ടിച്ചേര്‍ത്ത 164 റണ്‍സ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറില്‍ എത്തിക്കുന്നതില്‍ നിര്‍ണായകമാകുകയും ചെയ്തു. ഈ ക്ലാസ് ഇന്നിംഗ്‌സോടെയാണ് നാലാം നമ്പറില്‍ രാഹുലിന്‍റെ പേര് സജീവമായി ഉയര്‍ന്നത്.