ലോകകപ്പിന് ശേഷമുള്ള പദ്ധതികള്‍ വ്യക്തമാക്കി ബംഗ്ലാദേശ് ക്യാപ്റ്റന്‍ മഷ്‌റഫി മൊര്‍ത്താസ. ലോകകപ്പിന് ശേഷവും ക്രിക്കറ്റില്‍ സജീവമായുണ്ടാകുമെന്ന് മൊര്‍ത്താസ വ്യക്തമാക്കി.
ലണ്ടന്‍: ലോകകപ്പിന് ശേഷമുള്ള പദ്ധതികള്‍ വ്യക്തമാക്കി ബംഗ്ലാദേശ് ക്യാപ്റ്റന്‍ മഷ്‌റഫി മൊര്‍ത്താസ. ലോകകപ്പിന് ശേഷവും ക്രിക്കറ്റില്‍ സജീവമായുണ്ടാകുമെന്ന് മൊര്‍ത്താസ വ്യക്തമാക്കി. നേരത്തെ, ലോകകപ്പിന് വിരമിക്കുമെന്ന് പലരും കരുതിയിരുന്ന പട്ടികയില്‍ മൊര്‍ത്താസയുമുണ്ടായിരുന്നു. ബംഗ്ലാദേശ് ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച ക്യാപ്റ്റനെന്നാണ് മൊര്‍ത്താസ അറിയപ്പെടുന്നത്.
എന്നാല്‍ ഇത് എന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് മൊര്‍ത്താസ വ്യക്തമാക്കി. ബംഗ്ലാ ക്യാപ്റ്റന്‍ തുടര്‍ന്നു... ''എനിക്ക് അടുത്ത കാലത്തൊന്നും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കണ്ട. കുറച്ചുകൂടി കളിക്കണം. വിരമിക്കലുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് എന്നോട് ഒന്നും പറഞ്ഞിട്ടില്ല. അവര്‍ക്ക് ഞാനിപ്പോള്‍ വിരമിക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ല.
ഇത് എന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് മുമ്പെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അതിനെ കുറിച്ചൊന്നും ചിന്തിക്കുന്നില്ല. ലോകകപ്പില്‍ ഞങ്ങള്‍ക്കിപ്പോഴും സെമി സാധ്യത നിലനില്‍ക്കുന്നുണ്ട്. അതില്‍ മാത്രമാണ് ശ്രദ്ധ.'' മൊര്‍ത്താസ പറഞ്ഞു നിര്‍ത്തി.