അടുത്ത കാലത്ത് ഏറ്റവും മോശം ഫോമിലാണ് മുന്‍ ലോക ചാംപ്യന്മാരായ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം. ആഭ്യന്തര പ്രശ്‌നങ്ങള്‍ വേറെയും. ഈ ലോകകപ്പില്‍ ഒരുപാട് പ്രതീക്ഷയോടെ ഒന്നുമല്ല ശ്രീലങ്ക കളിക്കുന്നത്.
കൊളംബൊ: അടുത്ത കാലത്ത് ഏറ്റവും മോശം ഫോമിലാണ് മുന്‍ ലോക ചാംപ്യന്മാരായ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം. ആഭ്യന്തര പ്രശ്‌നങ്ങള്‍ വേറെയും. ഈ ലോകകപ്പില്‍ ഒരുപാട് പ്രതീക്ഷയോടെ ഒന്നുമല്ല ശ്രീലങ്ക കളിക്കുന്നത്. സെമിയില്‍ കടക്കാമെന്ന പ്രതീക്ഷ പോലും അവര്‍ക്കുണ്ടാവില്ല. ഇതിനിടെയാണ് മുന്‍ ക്യാപ്റ്റന്‍ മഹേല ജയവര്‍ധനെയെ ലങ്കന്‍ ടീമിനെ സഹായിക്കാനായി വിളിച്ചത്. എന്നാല്‍ ക്ഷണം നിരസിക്കുകയായിരുന്നു മുന്‍ താരം.
ടീമിന് വേണ്ടി ഞാന്‍ എന്താണ് ചെയ്യേണ്ടതെന്ന് വ്യക്തമായ അറിയാത്തതുകൊണ്ടാണ് ക്ഷണം നിരസിച്ചതെന്ന് ജയവര്‍ധനെ വ്യക്തമാക്കി. മുന്‍ താരം തുടര്‍ന്നു... ശ്രീലങ്കന്‍ ക്രിക്കറ്റ് എന്നെ സമീപിച്ചിരുന്നു. എന്നാല്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത് എന്ന വ്യക്തമായ നിര്‍ദേശം എനിക്ക് കിട്ടിയിരുന്നില്ല. അതുക്കൊണ്ട് തന്നെ ക്ഷണം നിരസിക്കുകയായിരുന്നു. ജയവര്‍ധനെ കൂട്ടിച്ചേര്‍ത്തു.
ലോകകപ്പില്‍ ന്യൂസിലന്‍ഡാണ് ലങ്കയുടെ ആദ്യ എതിരാളികള്‍. ആദ്യ സന്നാഹ മത്സരത്തില്‍ അവര്‍ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടിരുന്നു. നാളെ ഓസ്‌ട്രേലിയക്കെതിരെയാണ് ശ്രീലങ്കയുടെ രണ്ടാം സന്നാഹ മത്സരം.