'ഇംഗ്ലണ്ട് വീഴും'; പക്ഷേ വിജയിക്കുക മറ്റൊരു നീലപ്പടയെന്ന് ലാറ

By Web Team  |  First Published Jun 2, 2019, 4:34 PM IST

ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ച് ഓരോ പൊസിഷനിലും ഏറ്റവും മികച്ച താരങ്ങളുമായാണ് ഇംഗ്ലണ്ട് ഇത്തവണ വിശ്വപോരാട്ടത്തിന് ഇറങ്ങിയിരിക്കുന്നത്. എന്നാല്‍, ഇംഗ്ലണ്ടിന്‍റെ ലോകകപ്പ് നേടാനുള്ള സാധ്യതകളെ തള്ളിയിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ


ലണ്ടന്‍: ഇത്രയും നാള്‍ വഴുതിപ്പോയ ലോക കിരീടം ഇത്തവണ സ്വന്തം കാണികള്‍ക്ക് മുന്നില്‍ നേടിയെടുക്കാന്‍ സാധിക്കുമെന്ന ഉറച്ച് വിശ്വാസത്തിലാണ് ഇംഗ്ലീഷ് ടീം. ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ച് ഓരോ പൊസിഷനിലും ഏറ്റവും മികച്ച താരങ്ങളുമായാണ് ഇംഗ്ലണ്ട് ഇത്തവണ വിശ്വപോരാട്ടത്തിന് ഇറങ്ങിയിരിക്കുന്നത്.

എന്നാല്‍, ഇംഗ്ലണ്ടിന്‍റെ ലോകകപ്പ് നേടാനുള്ള സാധ്യതകളെ തള്ളിയിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ. ലോകകപ്പിനെ കുറിച്ച് ലാറയുടെ പ്രവചനം ഇങ്ങനെ: ലോകകപ്പിന്‍റെ സെമി ഫെെനല്‍ വരെ ഇംഗ്ലണ്ട് എത്തുമെന്നാണ് കരുതുന്നത്.

Latest Videos

undefined

എന്നാല്‍, റെക്കോര്‍ഡുകള്‍ കാണിക്കുന്നത് പ്രധാന മത്സരങ്ങളില്‍ ഇംഗ്ലണ്ട് ടീം തോല്‍വിയേറ്റ് വാങ്ങുമെന്നാണ്. അവരെ താന്‍ തള്ളിക്കളയുകയല്ല. കലാശ പോരാട്ടം ഇംഗ്ലണ്ട് ജയിക്കില്ലെന്നും എന്നാല്‍ ഏറെ കെട്ടുറപ്പുള്ള ടീമാണ് അവരെന്നും ലാറ പറഞ്ഞു. ഈ ലോകകപ്പില്‍ മികച്ച രീതിയില്‍ മുന്നോട്ട് പോകുമെന്ന് കരുതുന്ന ഒരു ടീം ഇന്ത്യയാണ്.

അവരുടെ ബൗളിംഗിലെ വ്യത്യസ്തതയാണ് അതിന് കാരണം. മികച്ച ബാറ്റിംഗ് കൂടെ ചേരുമ്പോള്‍ ഫെെനലും വിജയിച്ച് അവര്‍ കപ്പ് നേടിയെടുക്കുമെന്നും ലാറ പറഞ്ഞു. തന്‍റെ ടീമായ വെസ്റ്റ് ഇന്‍ഡീസ് ടൂര്‍ണമെന്‍റിലെ കറുത്ത കുതിരകളാകുമെന്നും ഇതിഹാസ താരം പ്രവചിച്ചു.  
 

click me!