ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ നെടുന്തൂണുകളെ കുറിച്ച് കുല്‍ദീപ് യാദവ്

By Web Team  |  First Published May 28, 2019, 11:29 AM IST

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ രണ്ട് പ്രധാന തൂണുകളാണ് എം.എസ് ധോണിയും വിരാട് കോലിയുമെന്നുള്ളത് സംശമില്ലാത്ത കാര്യമാണ്. ഗ്രൗണ്ടില്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് ഇരുവരും കൂടിയാണ്.


ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ രണ്ട് പ്രധാന തൂണുകളാണ് എം.എസ് ധോണിയും വിരാട് കോലിയുമെന്നുള്ളത് സംശമില്ലാത്ത കാര്യമാണ്. ഗ്രൗണ്ടില്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് ഇരുവരും കൂടിയാണ്. ധോണിയുടെ സാന്നിധ്യമാണ് എന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതെന്ന് വിരാട് കോലി പോലും തുറന്ന് സമ്മതിച്ചതാണ്. ഇപ്പോള്‍ ഇരുവരെയും കുറിച്ച് വാ തോരാതെ സംസാരിച്ചിരിക്കുകയാണ് കുല്‍ദീപ് യാദവ്.

കുല്‍ദീപ് തുടര്‍ന്നു... ''കോലിയും ധോണിയുമാണ് ഇന്ത്യന്‍ ടീമിന്റെ നട്ടെല്ല്. ധോണി ബൗളര്‍മാര്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നു. കോലിയാവട്ടെ താരങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.'' ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കുല്‍ദീപ്. 

Latest Videos

എതിര്‍ ടീം ബാറ്റ്‌സ്മാന്മാരുടെ ശരീരഭാഷ ധോണിക്ക് പെട്ടെന്ന് മനസിലാവും. അപ്പോള്‍ തന്നെ ധോണി പറയും എവിടെ പന്തെറിയണമെന്ന്. അത് ഫലപ്രദമാവാറുമുണ്ട്. കോലിക്ക് കീഴില്‍ ഇന്ത്യക്ക് ലോകകപ്പ് നേടാന്‍ സാധിക്കുമെന്നും കുല്‍ദീപ് കൂട്ടിച്ചേര്‍ത്തു. 

click me!