തോല്‍വി ഉറപ്പിച്ച ഘട്ടത്തില്‍ നിന്ന് 59 പന്തില്‍ 77 റണ്‍സ് നേടി അതിഗംഭീര പ്രകടനമാണ് ജഡേജ പുറത്തെടുത്തത്. ന്യൂസിലന്‍ഡിന് വേണ്ടി മാറ്റ് ഹെന്‍റി മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. ഇപ്പോള്‍ തോല്‍വിയെ കുറിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോലി പ്രതികരണം നടത്തിയിരിക്കുകയാണ്
മാഞ്ചസ്റ്റര്‍: രവീന്ദ്ര ജഡേജയുടെ ഒറ്റയാള്‍ പോരാട്ടം പാഴായപ്പോള്‍ ലോകകപ്പിന്‍റെ ആദ്യ സെമിയില്‍ ഇന്ത്യക്കെതിരെ 18 റണ്‍സിന്‍റെ വിജയമാണ് ന്യൂസിലന്‍ഡ് സ്വന്തമാക്കിയത്. തോല്‍വി ഉറപ്പിച്ച ഘട്ടത്തില്‍ നിന്ന് 59 പന്തില്‍ 77 റണ്‍സ് നേടി അതിഗംഭീര പ്രകടനമാണ് ജഡേജ പുറത്തെടുത്തത്.
ന്യൂസിലന്‍ഡിന് വേണ്ടി മാറ്റ് ഹെന്‍റി മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. ഇപ്പോള്‍ തോല്‍വിയെ കുറിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോലി പ്രതികരണം നടത്തിയിരിക്കുകയാണ്. വിജയപ്രതീക്ഷയോടെ മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്കെതിരെ ആദ്യ ഓവറുകളില്‍ തുടര്‍ച്ചയായി വിക്കറ്റുകളെടുത്ത ന്യൂസിലന്‍ഡ് ബൗളര്‍മാര്‍ക്കാണ് കോലി എല്ലാ ക്രെഡിറ്റും നല്‍കുന്നത്.
undefined
ആദ്യ പകുതിയില്‍ കളി ഇന്ത്യക്ക് അനുകൂലമായിരുന്നുവെന്ന് കോലി പറഞ്ഞു. ന്യൂസിലന്‍ഡിനെതിരെ ഏത് പിച്ചിലായാലും വിജയം നേടാവുന്ന സ്കോറില്‍ ഒതുക്കാനായി. എന്നാല്‍ മറുപടി ബാറ്റിംഗിലെ ആദ്യ അര മണിക്കൂര്‍ ആണ് എല്ലാം തകിടം മറിച്ചത്. അതിന് എല്ലാ ക്രെഡിറ്റും ന്യൂസിലന്‍ഡ് ബൗളര്‍മാര്‍ക്കാണ്.
അത്രയും മികവോടെയാണ് അവര്‍ ബൗള്‍ ചെയ്തത്. രവീന്ദ്ര ജഡേജയുടെ ഇന്നത്തെ പ്രകടനം വലിയ പ്രതീക്ഷയാണ് നല്‍കിയത്. എം എസ് ധോണിക്കൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ ജഡേജയ്ക്ക് സാധിച്ചു. പക്ഷേ തോല്‍വി നിരാശയുണര്‍ത്തുന്നതാണ്. ടൂര്‍ണമെന്‍റില്‍ ഏറ്റവും മികവ് പ്രകടിപ്പിച്ചിട്ടും 45 മിനിറ്റ് നേരത്തെ മോശം ക്രിക്കറ്റ് കാരണം പുറത്താകേണ്ടി വരുന്ന അവസ്ഥയാണിത്. നോക്കൗട്ടിലേക്ക് കടക്കുമ്പോള്‍ അതങ്ങനെയാണ്. ഇന്ന് തങ്ങളെക്കാള്‍ മികവ് പ്രകടിപ്പിച്ച് ന്യൂസിലന്‍ഡ് ആണെന്നും അവര്‍ വിജയം അര്‍ഹിച്ചിരുന്നുവെന്നും കോലി പറഞ്ഞു.