സര്‍ഫ്രാസിന് ബുദ്ധിയില്ലെന്ന് ഇതിഹാസ പേസര്‍ ഷൊയിബ് അക്തര്‍ പരിഹസിച്ചിരുന്നു. അക്തറിനെ കൂടാതെ നിരവധി മുന്‍ താരങ്ങളും നായകനെതിരെ രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ അല്‍പം കൂടെ കടന്ന നടപടിയാണ് പാക്കിസ്ഥാന്‍ മുന്‍ താരവും വിക്കറ്റ്കീപ്പറുമായിരുന്ന കമ്രാന്‍ അക്മലിന്‍റെ ഭാഗത്ത് നിന്ന് വന്നിരിക്കുന്നത്
ലാഹോര്‍: ഇന്ത്യക്കെതിരായ കനത്ത തോല്‍വി ഉള്‍ക്കൊള്ളാന്‍ ഇതുവരെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ആരാധകര്‍ക്ക് സാധിച്ചിട്ടില്ല. അതില്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദ് ആണ് ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നത്. സര്‍ഫ്രാസിന് ബുദ്ധിയില്ലെന്ന് ഇതിഹാസ പേസര്‍ ഷൊയിബ് അക്തര്‍ പരിഹസിച്ചിരുന്നു.
അക്തറിനെ കൂടാതെ നിരവധി മുന്‍ താരങ്ങളും നായകനെതിരെ രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ അല്‍പം കൂടെ കടന്ന നടപടിയാണ് പാക്കിസ്ഥാന്‍ മുന്‍ താരവും വിക്കറ്റ്കീപ്പറുമായിരുന്ന കമ്രാന്‍ അക്മലിന്‍റെ ഭാഗത്ത് നിന്ന് വന്നിരിക്കുന്നത്. ഇന്ത്യയോട് വളരെ മോശം പ്രകടനം കാഴ്ചവെച്ച മുഴുവന്‍ പാക്കിസ്ഥാന്‍ ടീമിനെതിരെ നടപടി എടുക്കണമെന്നാണ് കമ്രാന്‍ അക്മല്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് ആവശ്യപ്പെട്ടത്.
undefined
പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദിനെതിരെ കമ്രാന്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ആദ്യം ബൗളിംഗ് തെരഞ്ഞെടുത്ത കളികളില്‍ ഒന്നും പാക്കിസ്ഥാന്‍ വിജയം നേടിയിട്ടില്ല. ടൂര്‍ണമെന്‍റില്‍ പാക്കിസ്ഥാന്‍ ഏക വിജയം നേടിയ ഇംഗ്ലണ്ടിനെതിരെ ആദ്യ ബാറ്റ് ചെയ്യുകയായിരുന്നു.
ബാറ്റിംഗ് നിര പാടെ തകര്‍ന്നു പോവുകയാണ്. അത് എതിരാളികള്‍ എടുത്തുകാട്ടിയെന്നും പാക് ദിനപത്രമായ ദി നേഷനോട് കമ്രാന്‍ പറഞ്ഞു. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ പാട്രണ്‍ കൂടിയായ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് താന്‍ അഭ്യര്‍ഥിക്കുകയാണ്.
പാക്കിസ്ഥാന്‍ ക്രിക്കറ്റിനെ തകര്‍ത്ത ഈ ടീമിനെതിരെ നടപടി സ്വീകരിക്കണം. ഒരുപാട് ക്രിക്കറ്റര്‍മാരാല്‍ അനുഗ്രഹീതമായ നാടാണ് പാക്കിസ്ഥാന്‍. മെറിറ്റ് അടിസ്ഥാനമാക്കി തെരഞ്ഞെടുത്താല്‍ ടീമിനെ ഉയര്‍ന്ന നിലവാരത്തില്‍ എത്തിക്കാന്‍ സാധിക്കുമെന്നും കമ്രാന്‍ പറഞ്ഞു.