ശ്രീകാന്തിന്‍റെ സ്വപ്ന ഇലവനില്‍ ഓസ്ട്രേലിയയില്‍നിന്ന് നാലും ഇന്ത്യയില്‍ നിന്ന് മൂന്നും കളിക്കാരാണുള്ളത്. വെസ്റ്റ് ഇൻഡീസില്‍നിന്ന് രണ്ടും പാകിസ്ഥാനില്‍നിന്നും ശ്രീലങ്കയില്‍ നിന്നും ഓരോ കളിക്കാര്‍ വീതവും ഇടം നേടി
ദില്ലി: ലോകകപ്പ് ചരിത്രത്തിലെ തന്‍റെ സ്വപ്ന ഇലവനെ പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ താരം കെ ശ്രീകാന്ത്. ഓസ്ട്രേലിയൻ താരങ്ങളാണ് ശ്രീകാന്തിന്‍റെ ടീമില്‍ കൂടുതലും. 1983ല്‍ ഇന്ത്യ ലോകകിരീടം നേടുമ്പോള്‍ ടീമിലുണ്ടായിരുന്ന താരമാണ് കെ. ശ്രീകാന്ത്.
ശ്രീകാന്തിന്‍റെ സ്വപ്ന ഇലവനില്‍ ഓസ്ട്രേലിയയില്‍നിന്ന് നാലും ഇന്ത്യയില്‍ നിന്ന് മൂന്നും കളിക്കാരാണുള്ളത്. വെസ്റ്റ് ഇൻഡീസില്‍നിന്ന് രണ്ടും പാകിസ്ഥാനില്‍നിന്നും ശ്രീലങ്കയില്‍ നിന്നും ഓരോ കളിക്കാര്‍ വീതവും ഇടം നേടി. സച്ചിന്‍ ടെണ്ടുല്‍ക്കറും ആദം ഗില്‍ക്രിസ്റ്റുമാണ് ഓപ്പണര്‍മാര്‍.
undefined
മൂന്നാമനായി വിൻഡീസിന്‍റെ ഇതിഹാസ താരം വിവ് റിച്ചാര്‍ഡ്സ് എത്തും. നാലാമൻ ഇന്ത്യയുടെ വിരാട് കോലി. അഞ്ചാമതും ആറാമതും ഓസീസ് മുൻ നായകൻമാരായ റിക്കി പോണ്ടിംഗും സ്റ്റീവ് വോയും.
ഏഴാമനായി ശ്രീകാന്ത് തെരഞ്ഞെടുത്തിരിക്കുന്നത് തന്‍റെ ക്യാപ്റ്റനായിരുന്ന കപില്‍ ദേവിനെ ആണ്. വസീം അക്രത്തിനാണ് ബൗളിംഗ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ചുമതല. മുത്തയ്യ മുരളീധരനും മാല്‍ക്കം മാര്‍ഷലും ഗ്ലെൻ മഗ്രായും സ്വപ്ന ഇലവനിലുണ്ട്.