സ്റ്റീവ് സ്മിത്തിനെ ഇതിഹാസ താരം സച്ചിന്‍ ടെല്‍ഡുല്‍ക്കറോട് താരതമ്യപ്പെടുത്തി ഓസീസ് കോച്ച് ജസ്റ്റിന്‍ ലാംഗര്‍. ന്യൂസിലന്‍ഡ് ഇലവനെതിരെ നടന്ന പരിശീലന മത്സരത്തില്‍ സ്മിത്ത് പായിച്ച ചില ഷോട്ടുകളാണ് ലാംഗറെ അതിശയപ്പെടുത്തിയത്.
സിഡ്‌നി: സ്റ്റീവ് സ്മിത്തിനെ ഇതിഹാസ താരം സച്ചിന്‍ ടെല്‍ഡുല്‍ക്കറോട് താരതമ്യപ്പെടുത്തി ഓസീസ് കോച്ച് ജസ്റ്റിന്‍ ലാംഗര്‍. ന്യൂസിലന്‍ഡ് ഇലവനെതിരെ നടന്ന പരിശീലന മത്സരത്തില്‍ സ്മിത്ത് പായിച്ച ചില ഷോട്ടുകളാണ് ലാംഗറെ അതിശയപ്പെടുത്തിയത്. പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായിരുന്നു സ്മിത്ത്. സ്മിത്തിന്റെ പ്രകടനം കണ്ട് ലാംഗര്‍ തുടര്‍ന്നു..
സ്മിത്ത് മനോഹരമായി ബാറ്റ് ചെയ്തു. പരിശീലന മത്സരത്തില്‍ അദ്ദേഹം ബാറ്റ് ചെയ്യുമ്പോള്‍ ചില ഷോട്ടുകള്‍ സച്ചിന്‍ ടെന്‍ഡുക്കര്‍ കളിക്കുന്നതിനെ ഓര്‍മിപ്പിച്ചു. സ്മിത്ത് ഫോമിലേക്ക് തിരിച്ചെത്തിയത് ഏറെ സന്തോഷിപ്പിക്കുന്നുവെന്നും ലാംഗര്‍ കൂട്ടിച്ചേര്‍ത്തു.
പലരും പറയുന്നുണ്ട് ഇംഗ്ലണ്ടിനേയും ഇന്ത്യയേയും കിവീസിനേയും പോലെ ഓസ്‌ട്രേലിയയും കളിക്കണമെന്ന്. എന്നാല്‍ ഞങ്ങള്‍ക്ക് ഞങ്ങളുടേതായ ശൈലിയുണ്ട്. അഞ്ച് ലോകകപ്പ് ഫൈനലുകളില്‍ നാലും ഓസീസ് വിജയിച്ചിരുന്നു. ടീമിലെ എല്ലാവരും ഓസീസിന്റെ ഗെയിം പ്ലാനിനെ കുറിച്ച് ബോധവാന്മാരാണെന്നും ലാംഗര്‍ കൂട്ടിച്ചേര്‍ത്തു.