ബൗളിംഗില്‍ പരീക്ഷണങ്ങള്‍ക്ക് കോലി തയ്യാറായേക്കും; സാധ്യതകളിങ്ങനെ

By Web Team  |  First Published Jul 9, 2019, 9:17 AM IST

അഞ്ച് ബൗളര്‍മാരെന്ന കോംബിനേഷനാണ് താത്പര്യമെന്ന് നായകന്‍ കോലി വ്യക്തമാക്കിയിരുന്നു.


മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ സെമിയില്‍ നീലപ്പടയുടെ ബൗളിംഗ് നിരയിൽ മാറ്റത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അഞ്ച് ബൗളര്‍മാരെന്ന കോംബിനേഷനാണ് താത്പര്യമെന്ന് നായകന്‍ കോലി വ്യക്തമാക്കിയിരുന്നു.

Latest Videos

undefined

ബൂമ്രയ്‌ക്കൊപ്പം ബൗളിംഗ് തുടങ്ങാന്‍ ആദ്യ ഊഴം ലഭിച്ച ഭുവനേശ്വര്‍ കുമാര്‍ അഞ്ച് കളിയിൽ ഏഴ് വിക്കറ്റാണ് വീഴ്ത്തിയത്. ഭുവനേശ്വറിന് പരിക്കേറ്റപ്പോള്‍ കിട്ടിയ അവസരം മുഹമ്മദ് ഷമി മുതലാക്കി. ഭുവനേശ്വറിനേക്കാള്‍ ഒരു മത്സരം കുറച്ച് കളിച്ചിട്ടും ഇരട്ടിവിക്കറ്റ് വീഴ്ത്തി
ഷമി. 15 പന്തിനിടയിൽ ഷമി ഒരു വിക്കറ്റ് വീഴ്‌ത്തുമ്പോള്‍ ഭുവനേശ്വറിന് വേണ്ടിവരുന്നത് ശരാശരി 35.7 പന്തുകള്‍. ബൗളിംഗ് ശരാശരിയിലും ഷമി ഏറെ മുന്നിൽ.

എന്നാൽ അവസാന ഓവറുകളില്‍ നിയന്ത്രണം നഷ്ടമാകുന്നതാണ് ഷമിയുടെ പ്രശ്നം. 53 പന്തില്‍ ഷമി വിട്ടുകൊടുത്തത് 85 റൺസ്. ഭുവനേശ്വര്‍ ആണ് തമ്മിൽ ഭേദം. 66 പന്തില്‍ 78 റൺസാണ് ഡെത്ത് ഓവറുകളില്‍ വഴങ്ങിയത്. ഹാര്‍ദിക് പാണ്ഡ്യ സ്ഥിരമായി 10 ഓവര്‍ എറിയുന്നതിനാല്‍ രണ്ട് സ്‌പെഷ്യലിസ്റ്റ് പേസര്‍മാര്‍ മതിയെന്ന് തീരുമാനിക്കാന്‍ സാധ്യതയേറെ.

റിസ്റ്റ് സ്പിന്നര്‍മാരെ ഒന്നിച്ചിറക്കിയ മത്സരങ്ങളില്‍ 10 വിക്കറ്റുമായി ചഹല്‍ ആണ് മുന്നിട്ടുനിന്നത്. എന്നാൽ തല്ല് വാങ്ങി. അഞ്ച് വിക്കറ്റേ വീഴ്ത്തിയുള്ളെങ്കിലും കുല്‍ദീപ് അധികം റൺസ് വഴങ്ങിയില്ല. ഓള്‍ഡ് ട്രഫോഡിൽ ഇന്ത്യ കളിച്ചത് പാകിസ്ഥാനും വെസ്റ്റ് ഇന്‍ഡീസിനും എതിരെയാണ്. ഈ മത്സരങ്ങളില്‍ തിളങ്ങിയതും കുല്‍ദീപ് യാദവ്. 
 

click me!