ലോകകപ്പില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന താരമായിരിക്കും ഹാര്‍ദിക് പാണ്ഡ്യയെന്നുള്ളതില്‍ സംശയമൊന്നുമില്ല. ഐപിഎല്ലില്‍ 402 റണ്‍സും 14 വിക്കറ്റും താരം സ്വന്തമാക്കിയിരുന്നു.
ലണ്ടന്‍: ലോകകപ്പില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന താരമായിരിക്കും ഹാര്‍ദിക് പാണ്ഡ്യയെന്നുള്ളതില്‍ സംശയമൊന്നുമില്ല. ഐപിഎല്ലില്‍ 402 റണ്‍സും 14 വിക്കറ്റും താരം സ്വന്തമാക്കിയിരുന്നു. ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ടീമില്‍ ബുദ്ധിമുട്ടില്ലാതെ കളിക്കുന്ന ഏകതാരം താനാണെന്നേും പാണ്ഡ്യ തെളിയിച്ചു. ഫീല്‍ഡിങ്ങിലും ബൗളിങ്ങിലും ബാറ്റിങ്ങിലും മികച്ച പ്രകടനം നടത്തി.
എന്നാല്‍ ഇന്ന് രണ്ടാം സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെ നേരിടുമ്പോള്‍ ഇന്ത്യക്ക് കാര്യങ്ങള്‍ അത്ര സുഖകരമല്ല. ഓള്‍റൗണ്ടര്‍ക്ക് ചെറിയ പരിക്കുണ്ടെന്നാണ് ഇന്ത്യന്‍ ക്യാംപില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍. നെറ്റ്‌സില്‍ ബാറ്റിങ് പരിശീലനത്തിനിടെ താരത്തിന് പരിക്കേറ്റുവെന്നാണ് പുറത്തുവരുന്ന വിവരം.
ബാറ്റിങ് പരിശീലനത്തിനിടെ പാണ്ഡ്യയുടെ ഇടത് കൈയില്‍ പന്ത് ഇടിക്കുകയായിരുന്നു. വേദനക്കൊണ്ട് പുളഞ്ഞ പാണ്ഡ്യ പരിശീലനം അവസാനിപ്പിക്കുകയും ചെയ്തു. പിന്നീട് നെറ്റ്‌സിലേക്ക് തിരിച്ചുവന്നിരുന്നില്ല. എന്നാല്‍ താരത്തിന്റെ പരിക്ക് സാരമുള്ളതല്ലെന്ന് ടീം വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ഇന്ന് ബംഗ്ലാദേശിനെതിരെ കളിക്കുമോയെന്ന് വ്യക്തമായിട്ടില്ല.