ആരാകും ആ നാലാം നമ്പര്‍; ഇന്ത്യന്‍ ടീമിന്‍റെ സാധ്യതാ പട്ടിക

By Web Team  |  First Published Jun 5, 2019, 12:25 PM IST

സന്നാഹ മത്സരത്തില്‍ സെഞ്ചുറി നേടിയ കെ എല്‍ രാഹുലിനെ തന്നെ പരീക്ഷിക്കാനുള്ള സാധ്യതയാണ് ഉള്ളതെങ്കിലും ഓള്‍റൗണ്ടര്‍ എന്ന രീതിയില്‍ വിജയ് ശങ്കറിന് നറുക്ക് വീഴാനും മതി. നീണ്ട ടൂര്‍ണമെന്‍റ് ആയതിനാല്‍ ആദ്യ മത്സരത്തില്‍ അല്‍പ്പം റിസ്ക് എടുക്കാനും ടീം മാനേജ്മെന്‍റ് തീരുമാനിച്ചേക്കാം


സതാംപ്ടണ്‍: ലോകകപ്പിന്‍റെ ആവേശം ആകാശം മുട്ടിക്കാനുള്ള തയറാടെപ്പുകളുമായി ടീം ഇന്ത്യ ഇന്ന് പോരിനിറങ്ങുമ്പോള്‍ ചര്‍ച്ചയായി ആ നാലാം നമ്പര്‍ സ്ഥാനം. രോഹിത് ശര്‍മയും ശിഖര്‍ ധവാനും ചേര്‍ന്നുള്ള ഓപ്പണിംഗ് കൂട്ടുക്കെട്ടില്‍ തന്നെയാണ് ഇന്ത്യയുടെ ആദ്യ പ്രതീക്ഷകള്‍.

ഇംഗ്ലണ്ടില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധിച്ചിട്ടുള്ള ചരിത്രം ഇരുവര്‍ക്കും ആത്മവിശ്വാസം പകരുന്നതാണ്. മൂന്നാമനായി കോലിയും എത്തുമ്പോള്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര കരുത്താര്‍ജിക്കുന്നു. എന്നാല്‍, ഇതുവരെ സ്ഥിരപ്പെടാത്ത നാലാം നമ്പര്‍ സ്ഥാനമാണ് കോലിയെ ആശങ്കപ്പെടുത്തുന്നത്.

Latest Videos

undefined

സന്നാഹ മത്സരത്തില്‍ സെഞ്ചുറി നേടിയ കെ എല്‍ രാഹുലിനെ തന്നെ പരീക്ഷിക്കാനുള്ള സാധ്യതയാണ് ഉള്ളതെങ്കിലും ഓള്‍റൗണ്ടര്‍ എന്ന രീതിയില്‍ വിജയ് ശങ്കറിന് നറുക്ക് വീഴാനും മതി. നീണ്ട ടൂര്‍ണമെന്‍റ് ആയതിനാല്‍ ആദ്യ മത്സരത്തില്‍ അല്‍പ്പം റിസ്ക് എടുക്കാനും ടീം മാനേജ്മെന്‍റ് തീരുമാനിച്ചേക്കാം.

എങ്കിലും കോലിയുടെ വിശ്വസ്തനായ കെ എല്‍ രാഹുലിന് തന്നെയാണ് കൂടുതല്‍ സാധ്യത. മധ്യനിരയിലെ എല്ലാ പ്രതീക്ഷകളും മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയിലാണ്. ഐപിഎല്ലിലും തുടര്‍ന്ന് ലോകകപ്പ് സന്നാഹ മത്സരത്തിലും മിന്നി തിളങ്ങി വിമര്‍ശകരുടെ വായ അടപ്പിച്ചാണ് ധോണി എത്തുന്നത്.

പരിക്ക് മാറി കേദാര്‍ ജാദവും ഒപ്പം ഓള്‍റൗണ്ടറായി ഹാര്‍ദിക് പാണ്ഡ്യയും ചേരുമ്പോള്‍ മധ്യനിരയും സജ്ജമാകുന്നു. അതേസമയം, മൂടിക്കെട്ടിയ അന്തരീക്ഷമാണെങ്കില്‍ ഭുവനേശ്വര്‍ കുമാര്‍ അടക്കം മൂന്ന് പേസര്‍മാരെ പരിഗണിച്ചേക്കും. അല്ലാത്ത പക്ഷം ഭുവനേശ്വര്‍ കുമാറിനോ മുഹമ്മദ് ഷമിക്കോ ഇന്ന് പുറത്തിരിക്കേണ്ടി വരും.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ സമീപകാലത്ത് തിളങ്ങിയ സ്പിന്നര്‍മാരായ കുൽദീപ് യാദവിനും യുസ്‌വേന്ദ്ര ചഹലിനും അവസരം നൽകണമെന്ന ആവശ്യം ശക്തമാണ്. ഒന്നാം നമ്പര്‍ പകിട്ടോടെ ജസ്പ്രീത് ബുമ്രയും എത്തുമ്പോള്‍ ആദ്യ മത്സരത്തിനുള്ള ഇന്ത്യന്‍ ടീം തയാര്‍.

click me!